01:33am 09 November 2026
NEWS
ഐകോം ഖത്തർ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയംസ്
24/08/2026  12:14 PM IST
NILA
ഐകോം ഖത്തർ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയംസ്

 


​ദോഹ:ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസിന്റെ (ICOM) ഖത്തറിലെ നാഷണൽ കമ്മിറ്റിയായ 'ഐകോം ഖത്തറിന്റെ' 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ ഖത്തർ മ്യൂസിയംസ് (QM) പ്രഖ്യാപിച്ചു.
​ഖത്തർ നാഷണൽ മ്യൂസിയം (NMoQ) ഡയറക്ടർ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹമദ് അൽ താനിയാണ് പുതിയ ബോർഡിന്റെ ചെയർമാൻ. ഖത്തർ മ്യൂസിയംസിലെ ഇന്റർനാഷണൽ കോഓപ്പറേഷൻ ആൻഡ് ഗവൺമെന്റ് അഫയേഴ്സ് ഡയറക്ടർ ഡോ. ഫാത്തിമ ഹസൻ അൽ സുലൈതി വൈസ് ചെയർപേഴ്സണായും പ്രവർത്തിക്കും.ഷെയ്ഖ അൽ നാസർ (മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് ഡയറക്ടർ)
​ആയിഷ ഘാനിം അൽ അതിയ്യ (കൾച്ചറൽ ഡിപ്ലോമസി ഡയറക്ടർ)
​സീന അരീഡ (മത്താഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് ഡയറക്ടർ)
​അബ്ദുല്ല അൽ നാമ (മഷൈറെബ് മ്യൂസിയംസ് ഡയറക്ടർ ജനറൽ)
​സഈദ് അലി അൽ ഷാവി (ഐ.ടി ഡയറക്ടർ, ഖത്തർ മ്യൂസിയംസ്)എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
​ഡോ. റാഷിദ് മൽഹിയയെ സെക്രട്ടറിയായും മറിയം അൽ സുവൈതിയെ ട്രഷററായും ചുമതലപ്പെടുത്തി.
​പഠനം, സാംസ്കാരിക കൈമാറ്റം, അറിവുകൾ പങ്കുവെക്കൽ എന്നിവയിലൂടെ മ്യൂസിയങ്ങളുടെ പ്രവർത്തനം കൂടുതൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് പുതിയ ബോർഡിന്റെ പ്രധാന ലക്ഷ്യമെന്ന് ചെയർമാൻ ഷെയ്ഖ് അബ്ദുൽ അസീസ് അൽ താനി വ്യക്തമാക്കി.
​1946-ൽ സ്ഥാപിതമായ ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് (ICOM) ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ ആഗോള സംഘടനയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img