03:49pm 11 November 2026
NEWS
ഐസിഎഫ് റീജിയൺ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
19/10/2025  06:25 PM IST
nila
ഐസിഎഫ് റീജിയൺ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. ഐ സി എഫ്  എയർപോർട്ട് റീജിയൺ കമ്മിറ്റി  ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡൊണേഷൻ സെന്ററുമായി  സഹകരിച്ച്  രക്തദാന ക്യാമ്പ്  സംഘടിപ്പിച്ചു. തുമാമ റൗദ ക്ലബ്ബ് ഹൗസിൽ  നടന്ന  ക്യാമ്പിൽ നൂറോളം പേർ രക്തദാനം നടത്തി. ഐ സി എഫ് റീജിയൺ പ്രസിഡണ്ട് ഷഹീർ ബാഖവിയുടെ അധ്യക്ഷതയിൽ   
 ഐ സി എഫ് ഇന്റർനാഷണൽ വൈസ് പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഐ സി എഫ് നാഷണൽ പ്രസിഡണ്ട് അഹമ്മദ് സഖാഫി പേരാമ്പ്ര, ജനറൽ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി, ഉമർ പുത്തുപ്പാടം, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ജമാൽ അസ്‌ഹരി, നൗഷാദ് അതിരുമട, ഉമ്മർ കുണ്ടുതോട് എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ തലക്കടത്തൂർ, അബ്ദുൽ അസീസ് കോടമ്പുഴ, അമീർ ശ്രീകണ്ടാപുരം,  സയ്യിദ് ഷിഹാബ് തങ്ങൾ, നൗഫൽ മലപ്പട്ടം, ഷറഫുദ്ദീൻ കല്പകഞ്ചേരി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img