
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) യൂത്ത് വിംഗ് 2025–2026 പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് ഉദ്ഘാടനം ചെയ്തു.
ഐ.സി.സി പ്രസിഡന്‍റ്
എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു.
മുൻ പ്രസിഡന്റ് എഡ്വിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിനും സമർപ്പിത സേവനത്തെയും
ഐ സി സി പ്രസിഡന്റ് അഭിനന്ദിച്ചു.
പുതിയ ഭരണ സമിതിയുടെ ആദ്യയോഗത്തിൽ യുവജനങ്ങളുടെ പ്രവർത്തന ദിശകളും ഭാവിയിലെ പദ്ധതികളും സംബന്ധിച്ച് ചർച്ചകൾ നടന്നു. യുവവിംഗിന്റെ പുതുതലമുറയിൽ കൂടുതൽ പങ്കാളിത്തവും സൃഷ്ടിപരമായ ഇടപെടലും ഉറപ്പാക്കുക എന്നതാണ് യൂത്ത് വീങ്ങി
ന്റെ ലക്ഷ്യം.മുൻ ഐ.സി.സി യൂത്ത് വിംഗ് പ്രസിഡന്‍റ് എഡ്വിൻ സെബാസ്റ്റ്യൻ ആശംസകൾ അറിയിച്ചു.
ഐ സി സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ് പാണ്ടെസ്വാഗതവും
ഐ.ടി. & സോഷ്യൽ മീഡിയ വിഭാഗം മേധാവി സന്ദീപ് ശ്രീരാമറെ നന്ദിയും പറഞ്ഞു.











