NEWS
പ്രശസ്ത നടിയും മുൻ പാർലമെന്റ് അംഗവുമായ ജയപ്രദയ്ക്ക് ഐ.സി.സി. സ്വീകരണംനൽകി
31/10/2025 11:24 AM IST
nila

ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.) പ്രശസ്ത നടിയും മുൻ പാർലമെന്റ് അംഗവുമായ ജയപ്രദയെ ആദരിച്ചു. ഐ.സി.സി. അശോക ഹാളിൽ നടന്ന
ചടങ്ങിൽ ഐ.സി.സി. പ്രസിഡന്റ് എ. പി മണികണ്ഠൻ ജയപ്രദയ്ക്ക് ഉപഹാരം നൽകി.ജയപ്രദയുടെ സിനിമാ, സാമൂഹ്യ സേവന, പൊതുജീവിത മേഖലകളിലെ അതുല്യ സംഭാവനകളെഅദ്ദേഹം പ്രശംസിച്ചു.
ഐ.സി.സി. വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ സ്വീകരണ പരിപാടിഉദ്ഘാടനം ചെയ്തു.ഐ.സി.സി.സാംസ്കാരിക വിഭാഗം മേധാവി നന്ദിനി അബ്ബഗൗണി സ്വാഗതവും
ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് നന്ദിയും പറഞ്ഞു. ഐ.ബി.പി.സി. പ്രസിഡന്റ് താഹാ മുഹമ്മദ്, ഐ.സി.ബി.എഫ്. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.എസ്.സി. വൈസ് പ്രസിഡന്റ് സിതേന്ദു പാൽ, മറ്റു സംഘടനാ പ്രസിഡന്റുമാർ, മുതിർന്ന സമൂഹാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











