
ദോഹ: ഐസിസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കലയും സംസ്കാരവും ആഘോഷിക്കുന്ന പ്രതിവാര സാംസ്കാരിക പരിപാടിയായ ‘ഐസിസി 'ബുധനാഴ്ച ഫിയസ്റ്റ’
പരിസ്ഥിതി ദിന പ്രത്യേക പരിപാടികളാൽഅരങ്ങുണർത്തി. ഖത്തറിലെ വിവിധ ഐസിസി എഒകളും കലാപഠന കേന്ദ്രങ്ങളും പരിസ്ഥിതി സന്ദേശം പങ്കുവയ്ക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ അവതരിപ്പിച്ചു.ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷവഹിച്ച പരിപാടി
ഐസിസി സാംസ്കാരിക പ്രവർത്തന മേധാവി നന്ദിനി അബ്ബഗൗണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ മികച്ച സേവനത്തിന് ഐസിസിയുടെ മുൻ ജനറൽ സെക്രട്ടറി ദിവാകർ പൂജാരിയെ ചടങ്ങിൽ ആദരിച്ചു. ഐസിസി എ ഒ ആയ
കർണാടക സംഘ ഖത്തർ, നോർത്ത് ഇന്ത്യൻ അസോസിയേഷൻ എന്നിവയുടെ പ്രസിഡന്റുമാരായ രവി ഷെട്ടി, ലളിത് പാണ്ഡെ എന്നിവരെയും ആദരിച്ചു.
ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ.സി.സി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, മുതിർന്ന കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഐസിസി ധനകാര്യ മേധാവി ബിശ്വജിത് ബാനർജി സ്വാഗതവും ഐ.സി.സി ഐ.ടി & മീഡിയ മേധാവി സന്ദീപ് റെഡ്ഡി നന്ദിയുംപറഞ്ഞു.മോൾസിഅവതാരകയായിരുന്നു.











