04:08am 29 October 2026
NEWS
ഐസിസി 'ബുധനാഴ്ച ഫിയസ്റ്റ’പരിസ്ഥിതി ദിന പരിപാടികളാൽഅരങ്ങുണർത്തി
08/06/2025  12:33 PM IST
nila
ഐസിസി ബുധനാഴ്ച ഫിയസ്റ്റ’പരിസ്ഥിതി ദിന  പരിപാടികളാൽഅരങ്ങുണർത്തി

ദോഹ: ഐസിസിയുടെ ആഭിമുഖ്യത്തിൽ  ഇന്ത്യൻ കലയും സംസ്കാരവും ആഘോഷിക്കുന്ന പ്രതിവാര സാംസ്കാരിക പരിപാടിയായ  ‘ഐസിസി 'ബുധനാഴ്ച ഫിയസ്റ്റ’
പരിസ്ഥിതി ദിന പ്രത്യേക പരിപാടികളാൽഅരങ്ങുണർത്തി. ഖത്തറിലെ വിവിധ ഐസിസി എഒകളും കലാപഠന കേന്ദ്രങ്ങളും പരിസ്ഥിതി സന്ദേശം പങ്കുവയ്ക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ അവതരിപ്പിച്ചു.ഐസിസി പ്രസിഡന്റ്  എ.പി. മണികണ്ഠൻ അധ്യക്ഷവഹിച്ച പരിപാടി 
ഐസിസി സാംസ്കാരിക പ്രവർത്തന മേധാവി  നന്ദിനി അബ്ബഗൗണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ മികച്ച സേവനത്തിന് ഐസിസിയുടെ മുൻ ജനറൽ സെക്രട്ടറി  ദിവാകർ പൂജാരിയെ ചടങ്ങിൽ ആദരിച്ചു. ഐസിസി എ ഒ ആയ
 കർണാടക സംഘ ഖത്തർ, നോർത്ത് ഇന്ത്യൻ അസോസിയേഷൻ എന്നിവയുടെ പ്രസിഡന്റുമാരായ  രവി ഷെട്ടി,  ലളിത് പാണ്ഡെ എന്നിവരെയും ആദരിച്ചു.
ഐ.സി.സി വൈസ് പ്രസിഡന്റ്  ശാന്തനു ദേശ്പാണ്ഡെ, ഐ.സി.സി ജനറൽ സെക്രട്ടറി  എബ്രഹാം കെ. ജോസഫ്, ഐ.സി.സി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ,  അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, മുതിർന്ന കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഐസിസി ധനകാര്യ മേധാവി  ബിശ്വജിത് ബാനർജി സ്വാഗതവും ഐ.സി.സി ഐ.ടി & മീഡിയ മേധാവി സന്ദീപ് റെഡ്ഡി നന്ദിയുംപറഞ്ഞു.മോൾസിഅവതാരകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img