03:07pm 07 November 2026
NEWS
ഐ.സി.സി 'വെഡ്‌നസ്‌ഡേ ഫിയസ്റ്റ' നൂറാം പതിപ്പും,ഗാന്ധി ജയന്തി ആഘോഷവും
29/09/2026  10:07 AM IST
nila
ഐ.സി.സി വെഡ്‌നസ്‌ഡേ ഫിയസ്റ്റ നൂറാം പതിപ്പും,ഗാന്ധി ജയന്തി ആഘോഷവും

​ദോഹ: ഇന്ത്യയുടെ സമ്പന്നമായ കലാപാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) സംഘടിപ്പിച്ചുവരുന്ന പ്രതിവാര സാംസ്കാരിക പരിപാടിയായ 'വെഡ്‌നസ്‌ഡേ ഫിയസ്റ്റ'യുടെ നൂറാം പതിപ്പും മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷിക ആഘോഷങ്ങളും വർണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് 
വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
​ഐ.സി.സി അശോകാ ഹാളിൽ സെപ്റ്റംബർ 30-ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന 'സ്പെഷ്യൽ വെഡ്‌നസ്‌ഡേ ഫിയസ്റ്റ'യിൽ പ്രശസ്ത ഗസൽ-ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പദ്മകുമാർ നയിക്കുന്ന ഗസൽ സന്ധ്യ അരങ്ങേറും.കൂടാതെ, ഐ.സി.സി അസോസിയേറ്റ് സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളും അരങ്ങുണർത്തും. ഖത്തറിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതൽ ഐ.സി.സി അശോകാ ഹാളിൽ ഗാന്ധി ജയന്തി ആഘോഷങ്ങൾ നടക്കും. പരിപാടിയുടെ ഭാഗമായി ഒക്ടോബർ 2ന് അശോകാ ഹാളിൽ 
ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്, സ്കെച്ച് & പെയിന്റിംഗ് മത്സരങ്ങൾ സംഘടിപ്പിക്കും.
ഗ്രേഡ് 8 മുതൽ 12 വരെയുള്ള വൈകീട്ട് 5 മണിക്ക് അശോകാ ഹാളിൽ നടക്കും. ഗ്രേഡ് 8 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവസരം. ഓരോ സ്കൂളിൽ നിന്നും രണ്ടുപേരടങ്ങുന്ന മൂന്ന് ടീമുകൾക്ക് പങ്കെടുക്കാം. സ്കൂളുകൾ വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.
സ്കെച്ച് & പെയിന്റിംഗ് മത്സരം: രാവിലെ 8 മണിക്ക് ആരംഭിക്കും. ഗ്രേഡ് 8-12 വിദ്യാർത്ഥികൾക്കായി സ്കെച്ച് മത്സരവും ഗ്രേഡ് 5-7 വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരവുമാണ് ഒരുക്കിയിരിക്കുന്നത്.
സെപ്റ്റംബർ 30 വൈകീട്ട് 7 മണി വരെ ഐ.സി.സി മൊബൈൽ ആപ്പ് (ICC Mobile App) വഴി മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. പരിപാടികളിലേക്ക് ഖത്തറിലെ മുഴുവൻ ഇന്ത്യൻ പ്രവാസികളെയും വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നതായി ഐ.സി.സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  
​ഐ.സി.സി അശോകാ ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എ.പി. മണികണ്ഠൻ, ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, കൾച്ചറൽ സെക്രട്ടറി നന്ദിനി അബുഗൗണി, ഹെഡ് ഓഫ് അഫിലിയേഷൻ രവിന്ദ്രപ്രസാദ്, ഹെഡ് ഓഫ് എച്ച്.ആർ. രാഗേഷ് വാഗ്, ഹെഡ് ഓഫ് എക്സ്റ്റേണൽ ആക്ടിവിറ്റീസ് പൂര്വി ഷ്രോഫ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img