07:01pm 12 November 2026
NEWS
ഐസിസി സ്റ്റാർ സിംഗർ ഗ്രാൻഡ് ഫിനാലെ: ആര്യ പട്‍വർധൻ കിരീടം ചൂടി
24/01/2026  07:42 AM IST
ഐസിസി സ്റ്റാർ സിംഗർ ഗ്രാൻഡ് ഫിനാലെ: ആര്യ പട്‍വർധൻ കിരീടം ചൂടി

പി വി എ നാസർ

ദോഹ:ഭാരത് ഉത്സവ് 2026ന്റെ ഭാഗമായി ഐസിസി  സംഘടിപ്പിച്ച ഐസിസി സ്റ്റാർ സിംഗർ – ഗ്രാൻഡ് ഫിനാലെ സംഗീതപ്രേമികൾക്ക് അവിസ്മരണീയ അനുഭവമായി.വക്ര ഡി പി എസ് മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റൊറിയത്തിൽനടന്ന  ആവേശകരമായ മത്സരത്തിനൊടുവിൽ ആര്യ പട്‍വർധൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി കിരീടം ചൂടി.
മികവുറ്റ ഗാനാവതരണത്തിലൂടെ ശ്രദ്ധേയയായ ശ്രീരഞ്ജിനി ആദ്യ റണ്ണറപ്പായും, ഹൃദയസ്പർശിയായ പ്രകടനം കാഴ്ചവെച്ച ലലന്തിക കുമാർ രണ്ടാം റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
വൈവിധ്യമാർന്ന സംഗീത ശൈലികളും മികച്ച വേദിനിർവഹണവും നിറഞ്ഞ ഗ്രാൻഡ് ഫിനാലെ, ഐസിസി സ്റ്റാർ സിംഗറെ ഭാരത് ഉത്സവത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായി. മത്സരാർത്ഥികളുടെ പ്രകടനങ്ങൾ പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടിയും അഭിനന്ദനവും നേടി.
 ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക ജീവിതത്തിന് പുതുമയും ഊർജവും നൽകുന്ന
സംഗീത പ്രതിഭകൾക്കായി വേദിയൊരുക്കിയഗ്രാൻഡ് ഫിനാലെയിൽ10,000,റിയാലാണ് ഒന്നാംസമ്മാനം.
 രണ്ടാം സമ്മാനം 5,000റിയാലും, മൂന്നാംസമ്മാനം 2,500റിയാലുമാണ്.
പ്രശസ്ത പിന്നണി ഗായകൻ മധുബാലകൃഷ്ണൻ മുഖ്യവിധികർത്താവായിരുന്ന
ഗ്രാൻഡ് ഫിനാലെ ഇന്ത്യൻ അംബാസിഡർ വിപുൽഉദ്ഘാടനംചെയ്തു. ഇന്ത്യയുടെ വൈവിധ്യങ്ങൾ അടയാളപെടുത്തിയ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img