NEWS
മഹാരാഷ്ട്രയുടെ ഉത്സവശോഭയായി ഐ സി സി ‘Wednesday Fiesta’
23/09/2025 03:14 PM IST
nila

ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി)പ്രതിവാര കലാസംസ്ക്കാരിക പരിപാടിയായ ബുധനാഴ്ച ഫിയസ്റ്റയിൽ മഹാരാഷ്ട്ര മണ്ടൽ ഖത്തറുമായി സഹകരിച്ച് Festivals of Maharashtra’
ആഘോഷിച്ചു.
ഐ.സി.സി അശോക ഹാളിൽ നടന്നപരിപാടിയിൽ
മഹാരാഷ്ട്രയുടെ സാംസ്‌കാരിക കലാ വിരുന്നും സംഗീതവും നൃത്തവും അരങ്ങേറി.
ഐ.സി.സി വൈസ് പ്രസിഡൻറ് ശാന്തനു ദേശ്പാണ്ഡെ അതിഥികളെ സ്വാഗതം ചെയ്തു. ഇന്ത്യൻ എംബസി കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ) ഡോ. വൈഭവ് എ. തണ്ടാലെ മുഖ്യാതിഥിയായിരുന്നു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്ര മണ്ടൽ ഖത്തർ പ്രസിഡൻറ് ഉഷാ പാട്ടീൽ പ്രസംഗിച്ചു.
ഐ.സി.സി എച്ച്.ആർ., അഡ്മിൻ & കോൺസുലർ ഹെഡ് രാകേഷ് വാഘ് നന്ദിപ്രഭാഷണം നടത്തി. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











