06:10pm 01 November 2026
NEWS
ഐസിസി കേരളപ്പിറവി ദിനാഘോഷം ഇന്ന് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ:ജി. വേണുഗോപാൽ മുഖ്യാതിഥി;ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകാൻ അവസരം
01/11/2026  04:42 PM IST
nila
ഐസിസി കേരളപ്പിറവി ദിനാഘോഷം ഇന്ന് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ:ജി. വേണുഗോപാൽ മുഖ്യാതിഥി;ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകാൻ അവസരം

 


ദോഹ: ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ഐസിസി മലയാളം അനുബന്ധ സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളപ്പപിറവി ദിനാഘോഷം ഇന്ന് (നവംബർ 1, ഞായർ) വൈകുന്നേരം 6:30 മുതൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.  കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രശസ്ത ഗായകനുമായ ശ്രീ. ജി. വേണുഗോപാലാണ് വിശിഷ്ടാതിഥി.
​ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.  ആഘോഷങ്ങളുടെ ഭാഗമായി നിരവധി സാംസ്കാരിക കലാപരിപാടികൾ അരങ്ങേറും.  കേരളപ്പപിറവി ദിനാഘോഷ ചടങ്ങിനോടനുബന്ധിച്ച് ഐസിസി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിക്കുന്നതിനായി പ്രത്യേക 'ബുക്ക് ഡൊണേഷൻ ഡ്രൈവ്' സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം 7:00 മണി മുതൽ വേദിയിലെ ഐസിസി ബുക്ക് ഡൊണേഷൻ കൗണ്ടറിൽ പൊതുജനങ്ങൾക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം. വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ സംരംഭത്തിലേക്ക് പ്രവാസി സമൂഹം പുസ്തകങ്ങൾ നൽകി പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img