03:43pm 12 November 2026
NEWS
ഐ.സി.ബി.എഫ് തൊഴിലാളി ദിന ആഘോഷം "റംഗ് തരംഗ്" – 2026 സംഘടിപ്പിച്ചു
11/05/2026  09:10 PM IST
nila
ഐ.സി.ബി.എഫ് തൊഴിലാളി ദിന ആഘോഷം റംഗ് തരംഗ് – 2026  സംഘടിപ്പിച്ചു


ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവൊലന്റ് ഫോറം (ICBF)  ആഗോള തൊഴിലാളി ദിനാഘോഷ പരിപാടി യുടെ ഭാഗമായി . "റംഗ് തരംഗ് 2026" എന്ന പേരിൽ സാംസ്‌കാരിക കലാ സന്ധ്യ സംഘടിപ്പിച്ചു.  മേയ് 8-ന് വെള്ളിയാഴ്ച, വൈകിട്ട് 4 മുതൽ രാത്രി 10 ഐ സി സി അശോക ഹാളിൽ നടന്ന "റംഗ് തരംഗ് 2026" ദോഹയിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള നിരവധി തൊഴിലാളികൾ സന്നിഹിതരായിരുന്നു.  സാധാരണ തൊഴിലാളികൾക്കായുള്ള   വർണ്ണാഭമായ വിവിധ കലാ സാംസ്‌ക്കാരിക  പരിപാടികളായിരുന്നു മുഖ്യ ആകർഷണം. ഐ.സി.ബി.എഫിൽ അഫിലിയേറ്റഡ് സംഘടനകളുടെ, രാജ്യത്തിൻറെ വൈവിധ്യം വിളിച്ചോതുന്ന വിവിധ സംസ്ഥാനങ്ങളുടെ തനത് കലാ പ്രകടനങ്ങൾ ശ്രദ്ധേയമായി.  
പ്രസിഡണ്ട് ഷാനവാസ് ബാവ യുടെ അധ്യക്ഷതയിൽ ഇന്ത്യൻ അംബാസഡർ ശ്രീ വിപുൽ ഉത്ഘാടനം ചെയ്തു. ഖത്തറിലെ തൊഴിലാളി സമൂഹത്തിന്റെ സമർപ്പണത്തെ അഭിനന്ദിച്ച അദ്ദേഹം. ICBF കോ ഓർഡിനേറ്റിങ് ഓഫിസർ ഈ ഷ് സിംഗാൾ, ഖത്തർ ഖാലിദ് അബ്ദുൽ റഹ്‌മാൻ ഫഖ്‌റു (തൊഴിൽ മന്ത്രാലയം ),  മേജർ നായിഫ് അൽ മുതൈരി, അബ്ദുൽ റഹ് മാൻ അബ്ദുൽ ഹമീദ്, അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO) യിൽ നിന്ന്  ഫ്രാൻസിസ്‌കോ ഡി ഒവിഡിയോ,  ഡോ: ഹനാൻ ഫുവാദ് അൽ ഹിദായ  (ഹമദ് ജനറൽ ഹോസ്പിറ്റൽ - ആരോഗ്യ  മന്ത്രാലയം)  തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ പ്രൗഢമാക്കി.
പുതുതായി ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാർക്ക് വേണ്ടിയുള്ള ഗൈഡ് ബുക്ക് ചടങ്ങിൽ അംബാസഡർ പ്രകാശനം ചെയ്തു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ഈ കൈപ്പുസ്തകം ഖത്തറിലെ പ്രാഥമിക നിയമങ്ങളും ആവശ്യം അറിഞ്ഞിരിക്കേണ്ടതും അരുതാത്തതുമായ കാര്യങ്ങളും   പ്രതിബാധിക്കുന്നു.  
ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ ശ്രീ എ.പി. മണികണ്ഠൻ (ഐ.സി.സി പ്രസിഡന്റ്),  ഇ.പി. അബ്ദുൽ റഹ്‌മാൻ (ഐ. എസ്.സി പ്രസിഡന്റ്),  താഹാ മുഹമ്മദ് (ഐ.ബി.പി.സി പ്രസിഡന്റ് ),   ബാബുരാജൻ പി.എം, ഡേവിസ് ഇ കെ, സിയാദ് ഉസ്മാൻ  തുടങ്ങിയവരും സന്നിഹിതരായിരുന്നു.  ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതമാശംസിച്ചു. എം സി മെമ്പർ നീലാംബരി എസ നന്ദി പറഞ്ഞു. അഡ്വൈസറി കൗൺസിൽ അംഗം ആർ ജെ നാസിയ, പരിപാടികൾ നിയന്ത്രിച്ചു.
വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫർ തയ്യിൽ, എം. സി. മെമ്പർമാരായ, ഖാജാ നിസാമുദീൻ, ശങ്കർ ഗൗഡ, മിനി സിബി, അമർ വീർ സിംഗ്, മാണി ഭാരതി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img