09:27am 14 August 2026
NEWS
​യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് രണ്ടുമാസം; മൂന്നാമതും ഐ.എ.എസ് അഴിച്ചുപണി
17/07/2026  09:39 AM IST
ന്യൂസ് ബ്യൂറോ
​യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് രണ്ടുമാസം; മൂന്നാമതും ഐ.എ.എസ് അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറി രണ്ടുമാസത്തിനുള്ളിൽ സിവിൽ സർവീസ് തലപ്പത്ത് മൂന്നാമത്തെ വലിയ ഐ.എ.എസ്. അഴിച്ചുപണി. എൻ. പ്രശാന്ത് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് പുതിയതും സ്വതന്ത്രവുമായ ചുമതലകൾ നൽകിക്കൊണ്ടാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.

​പ്രധാന മാറ്റങ്ങൾ :


​എൻ. പ്രശാന്തിന് സ്വതന്ത്രചുമതല
​ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലത്തിന് കീഴിൽ യുവജനക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്തിന് യുവജനക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകി.
​പ്രധാന വകുപ്പുകളിലെ മാറ്റങ്ങൾ
​പുനീത് കുമാർ: ഡൽഹി റസിഡന്റ് കമ്മിഷണറായ ഇദ്ദേഹത്തിന് അന്തർ സംസ്ഥാന ജലതർക്കങ്ങളുടെ അധിക ചുമതല നൽകി.
​ഡോ. ഷർമിള മേരി ജോസഫ്: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഇവർക്ക് ആയുഷിന്റെ ചുമതല കൂടി നൽകി.
​എസ്. സുഹാസ്: ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ചുമതലയ്ക്ക് പുറമെ കെ.ഐ.ഐ.ഡി.സി. എം.ഡി.യായും നിയമിച്ചു.
​അലക്സ് വർഗീസ്: ഹൗസിംഗ് വകുപ്പ് കമ്മിഷണറായ ഇദ്ദേഹത്തിന് തീരദേശപരിപാലന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകി.
​വാട്ടർ അതോറിറ്റിയിലും തദ്ദേശവകുപ്പിലും മാറ്റം
​വാട്ടർ അതോറിറ്റി എം.ഡിയായിരുന്ന കെ. ഇംബശേഖറിനെ മാറ്റി സാംസ്ക്കാരിക വകുപ്പ് ഡയറക്ടർ, സഹകരണ രജിസ്ട്രാർ എന്നീ ചുമതലകൾ നൽകി.
​സഹകരണ രജിസ്ട്രാറായിരുന്ന എസ്. പ്രേംകൃഷ്ണയാണ് പുതിയ വാട്ടർ അതോറിറ്റി എം.ഡി.
​പട്ടികജാതി പട്ടികവർഗ വകുപ്പ് ഡയറക്ടർ തസ്തികയിൽ നിന്ന് ഡി. ധർമ്മലശ്രീയെ തദ്ദേശവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. ഖരമാലിന്യ സംസ്കരണത്തിന്റെ ചുമതലയും ഇവർക്കായിരിക്കും.
​മറ്റ് പ്രധാന നിയമനങ്ങൾ
​വി. ശ്രീറാം (കൃഷിവകുപ്പ് ഡയറക്ടർ): കെ.എ.എസ്.ഇ.  എം.ഡി.യുടെ അധിക ചുമതല.
​സുഫിയാൻ അഹമ്മദ്: നഗരകാര്യ വകുപ്പിലേക്ക് മാറ്റി. സ്മാർട്ട് സിറ്റി പദ്ധതി സി.ഇ.ഓ. ചുമതലയും നൽകി.
​സൂരജ് ഷാജി (ചീഫ് സെക്രട്ടറിയുടെ മുൻ സ്റ്റാഫ് ഓഫീസർ): അർബൻ മിഷൻ ഡയറക്ടർ.
​കെ. ഹിമ (ഭക്ഷ്യസിവിൽ സപ്ളൈസ് കമ്മിഷണർ): പട്ടികജാതി വകുപ്പ് ഡയറക്ടറുടെ അധിക ചുമതല.
​അപൂർവ്വ ത്രിപാഠി (പഞ്ചായത്ത് ഡയറക്ടർ): ഇൻഫർമേഷൻ കേരള മിഷൻ പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img