
തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറി രണ്ടുമാസത്തിനുള്ളിൽ സിവിൽ സർവീസ് തലപ്പത്ത് മൂന്നാമത്തെ വലിയ ഐ.എ.എസ്. അഴിച്ചുപണി. എൻ. പ്രശാന്ത് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് പുതിയതും സ്വതന്ത്രവുമായ ചുമതലകൾ നൽകിക്കൊണ്ടാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
പ്രധാന മാറ്റങ്ങൾ :
എൻ. പ്രശാന്തിന് സ്വതന്ത്രചുമതല
ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലത്തിന് കീഴിൽ യുവജനക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്തിന് യുവജനക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകി.
പ്രധാന വകുപ്പുകളിലെ മാറ്റങ്ങൾ
പുനീത് കുമാർ: ഡൽഹി റസിഡന്റ് കമ്മിഷണറായ ഇദ്ദേഹത്തിന് അന്തർ സംസ്ഥാന ജലതർക്കങ്ങളുടെ അധിക ചുമതല നൽകി.
ഡോ. ഷർമിള മേരി ജോസഫ്: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഇവർക്ക് ആയുഷിന്റെ ചുമതല കൂടി നൽകി.
എസ്. സുഹാസ്: ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ചുമതലയ്ക്ക് പുറമെ കെ.ഐ.ഐ.ഡി.സി. എം.ഡി.യായും നിയമിച്ചു.
അലക്സ് വർഗീസ്: ഹൗസിംഗ് വകുപ്പ് കമ്മിഷണറായ ഇദ്ദേഹത്തിന് തീരദേശപരിപാലന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകി.
വാട്ടർ അതോറിറ്റിയിലും തദ്ദേശവകുപ്പിലും മാറ്റം
വാട്ടർ അതോറിറ്റി എം.ഡിയായിരുന്ന കെ. ഇംബശേഖറിനെ മാറ്റി സാംസ്ക്കാരിക വകുപ്പ് ഡയറക്ടർ, സഹകരണ രജിസ്ട്രാർ എന്നീ ചുമതലകൾ നൽകി.
സഹകരണ രജിസ്ട്രാറായിരുന്ന എസ്. പ്രേംകൃഷ്ണയാണ് പുതിയ വാട്ടർ അതോറിറ്റി എം.ഡി.
പട്ടികജാതി പട്ടികവർഗ വകുപ്പ് ഡയറക്ടർ തസ്തികയിൽ നിന്ന് ഡി. ധർമ്മലശ്രീയെ തദ്ദേശവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. ഖരമാലിന്യ സംസ്കരണത്തിന്റെ ചുമതലയും ഇവർക്കായിരിക്കും.
മറ്റ് പ്രധാന നിയമനങ്ങൾ
വി. ശ്രീറാം (കൃഷിവകുപ്പ് ഡയറക്ടർ): കെ.എ.എസ്.ഇ. എം.ഡി.യുടെ അധിക ചുമതല.
സുഫിയാൻ അഹമ്മദ്: നഗരകാര്യ വകുപ്പിലേക്ക് മാറ്റി. സ്മാർട്ട് സിറ്റി പദ്ധതി സി.ഇ.ഓ. ചുമതലയും നൽകി.
സൂരജ് ഷാജി (ചീഫ് സെക്രട്ടറിയുടെ മുൻ സ്റ്റാഫ് ഓഫീസർ): അർബൻ മിഷൻ ഡയറക്ടർ.
കെ. ഹിമ (ഭക്ഷ്യസിവിൽ സപ്ളൈസ് കമ്മിഷണർ): പട്ടികജാതി വകുപ്പ് ഡയറക്ടറുടെ അധിക ചുമതല.
അപൂർവ്വ ത്രിപാഠി (പഞ്ചായത്ത് ഡയറക്ടർ): ഇൻഫർമേഷൻ കേരള മിഷൻ പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല.











