01:23pm 13 November 2026
NEWS
‘I Chose Sports’: നാഷണൽ സ്‌പോർട്സ് ഡേയ്ക്ക് 800-ലധികം പരിപാടികൾ
16/01/2026  11:36 AM IST
nila
‘I Chose Sports’: നാഷണൽ സ്‌പോർട്സ് ഡേയ്ക്ക് 800-ലധികം പരിപാടികൾ

ദോഹ: ഖത്തറിന്റെ നാഷണൽ സ്‌പോർട്സ് ഡേയെ ഒരു ദിവസത്തെ ആഘോഷത്തിൽ നിന്ന് വർഷം മുഴുവൻ നീളുന്ന ജനകീയ കായിക പ്രസ്ഥാനമായി മാറ്റുന്ന നടപടികളുടെ ഭാഗമായി 2026-ൽ 800-ലധികം കായിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാഷണൽ സ്‌പോർട്സ് ഡേ കമ്മിറ്റിപ്രഖ്യാപിച്ചു.
“I Chose Sports” എന്ന പുതിയ പ്രമേയത്തിലാണ് ഈ പ്രവർത്തനങ്ങൾ നടപ്പാക്കുക.
ലുസൈൽ സ്പോർട്സ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിലാണ്
2026-ൽ രാജ്യവ്യാപക കായിക കലണ്ടറിൽ 800-ത്തിലധികം ഇവന്റുകൾ പ്രഖ്യാപിച്ചത്.
“I Chose Sports” എന്ന പുതിയ പ്രമേയത്തിലാണ് കായിക പരിപാടികൾ സംഘടിപ്പിക്കുക.“കായികം ഒരു താൽക്കാലിക പ്രവർത്തനമല്ല, മറിച്ച് ഉത്തരവാദിത്വവും ബോധവുമുള്ള ഒരു ജീവിതശൈലിയാണ്. ജീവിത നിലവാരവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്താൻ കായികം ഫലപ്രദമായ ഉപകരണമാകുന്നുവെന്ന് 
QSFA പ്രസിഡന്റും നാഷണൽ സ്‌പോർട്സ് ഡേ കമ്മിറ്റി ചെയർമാനുമായ അബ്ദുൽറഹ്മാൻ ബിൻ മുസ്ലിം അൽ-ദോസരിപറഞ്ഞു.
2026 ൽ ഉയർന്ന നിലവാരം നിലനിർത്തിക്കൊണ്ട്, സർക്കാർ–സ്വകാര്യ പങ്കാളിത്തത്തോടെ എല്ലാ സമൂഹവിഭാഗങ്ങളിലേക്കും പരിപാടികൾ എത്തിക്കുമെന്ന് QSFA നേതൃത്വം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img