04:53am 29 September 2026
NEWS
സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വ ബോധവത്കരണ പരിപാടി
28/09/2026  07:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വ ബോധവത്കരണ പരിപാടി
HIGHLIGHTS

ജൈവമാലിന്യം, അജൈവമാലിന്യം, മെഡിക്കൽ/രാസമാലിന്യം എന്നിവ തരംതിരിച്ച് നിക്ഷേപിക്കുന്ന രീതിയെക്കുറിച്ച് വിദ്യാർഥികൾക്ക് വിശദീകരിച്ച് സിഫ്റ്റിലെ സീനിയർ സയന്റിസ്റ്റ് ഡോ. മാർട്ടിൻ സേവ്യർ.

കൊച്ചി: സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി ഐ.സി.എ.ആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്), പഴങ്ങാട് സെന്റ് ജോർജ് എൽ.പി. സ്കൂളിൽ ശുചിത്വം, വ്യക്തിശുചിത്വം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദോഷങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 

ശുചിത്വം പാലിക്കുന്നതിന്റെയും മാലിന്യം ശരിയായി തരംതിരിക്കുന്നതിന്റെയും വ്യക്തിശുചിത്വം പാലിക്കുന്നതിന്റെയും പ്രാധാന്യം കുട്ടികൾക്ക് പരിചയപ്പെടുത്തി. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്കായി വിവിധ കളികളും  പരിപാടികളും  സംഘടിപ്പിച്ചു.

ജൈവമാലിന്യം, അജൈവമാലിന്യം, മെഡിക്കൽ/രാസമാലിന്യം എന്നിവ യഥാക്രമം പച്ച, നീല, മഞ്ഞ നിറത്തിലുള്ള ബിന്നുകളിൽ നിക്ഷേപിക്കുന്ന രീതിയും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി.

തുടർന്ന് പരിസ്ഥിതിയോട് ഉത്തരവാദിത്തത്തോടെ പെരുമാറുമെന്നും
മാലിന്യം വലിച്ചെറിയില്ലെന്നും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. പരിപാടിയിൽ 65-ഓളം വിദ്യാർഥികൾ പങ്കെടുത്തു.

ഐ.സി.എ.ആർ-സിഫ്റ്റിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും സ്വച്ഛ് ഭാരത് നോഡൽ ഓഫീസറുമായ ഡോ. ഗീതാലക്ഷ്മി വി. പരിപാടിക്ക് നേതൃത്വം നൽകി. സിഫ്റ്റിലെ  ഡോ. മാർട്ടിൻ സേവ്യർ, സീനിയർ സയന്റിസ്റ്റ്; ഡോ. സന്തോഷ് അലക്സ്, കോർഡിനേറ്റർ- സ്വച്ഛ് ഭാരത്;  ശരൺ രാജ് പി ആർ, ടെക്നീഷ്യൻ എന്നിവർ പരിപാടിക്ക് പിന്തുണ നൽകി.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img