
ജൈവമാലിന്യം, അജൈവമാലിന്യം, മെഡിക്കൽ/രാസമാലിന്യം എന്നിവ തരംതിരിച്ച് നിക്ഷേപിക്കുന്ന രീതിയെക്കുറിച്ച് വിദ്യാർഥികൾക്ക് വിശദീകരിച്ച് സിഫ്റ്റിലെ സീനിയർ സയന്റിസ്റ്റ് ഡോ. മാർട്ടിൻ സേവ്യർ.
കൊച്ചി: സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി ഐ.സി.എ.ആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്), പഴങ്ങാട് സെന്റ് ജോർജ് എൽ.പി. സ്കൂളിൽ ശുചിത്വം, വ്യക്തിശുചിത്വം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദോഷങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ശുചിത്വം പാലിക്കുന്നതിന്റെയും മാലിന്യം ശരിയായി തരംതിരിക്കുന്നതിന്റെയും വ്യക്തിശുചിത്വം പാലിക്കുന്നതിന്റെയും പ്രാധാന്യം കുട്ടികൾക്ക് പരിചയപ്പെടുത്തി. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്കായി വിവിധ കളികളും പരിപാടികളും സംഘടിപ്പിച്ചു.
ജൈവമാലിന്യം, അജൈവമാലിന്യം, മെഡിക്കൽ/രാസമാലിന്യം എന്നിവ യഥാക്രമം പച്ച, നീല, മഞ്ഞ നിറത്തിലുള്ള ബിന്നുകളിൽ നിക്ഷേപിക്കുന്ന രീതിയും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി.
തുടർന്ന് പരിസ്ഥിതിയോട് ഉത്തരവാദിത്തത്തോടെ പെരുമാറുമെന്നും
മാലിന്യം വലിച്ചെറിയില്ലെന്നും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. പരിപാടിയിൽ 65-ഓളം വിദ്യാർഥികൾ പങ്കെടുത്തു.
ഐ.സി.എ.ആർ-സിഫ്റ്റിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും സ്വച്ഛ് ഭാരത് നോഡൽ ഓഫീസറുമായ ഡോ. ഗീതാലക്ഷ്മി വി. പരിപാടിക്ക് നേതൃത്വം നൽകി. സിഫ്റ്റിലെ ഡോ. മാർട്ടിൻ സേവ്യർ, സീനിയർ സയന്റിസ്റ്റ്; ഡോ. സന്തോഷ് അലക്സ്, കോർഡിനേറ്റർ- സ്വച്ഛ് ഭാരത്; ശരൺ രാജ് പി ആർ, ടെക്നീഷ്യൻ എന്നിവർ പരിപാടിക്ക് പിന്തുണ നൽകി.
Photo Courtesy - Google





