
ദോഹ: ഗാസയിലെ അനാഥർക്കായി
സംഘടിപ്പിച്ച
‘ദി ഹോൾ സ്റ്റോറി പാലസ്തീൻ’ അന്തർദേശീയ സഹകരണ കാര്യ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദ് ഉദ്ഘാടനം ചെയ്തു.മനുഷ്യത്വം ആഡംബരം അല്ല, മറിച്ച് അത് ഒരു നൈതിക ബാധ്യതയും കൂട്ടായ ഉത്തരവാദിത്വവുമാണ്. നമ്മുടെ പാലസ്തീൻ സഹോദരങ്ങളോടൊപ്പം നിൽക്കുന്നത് നമ്മുടെ രാഷ്ട്രീയതയ്‌ക്ക് മുമ്പ് തന്നെ മനസ്സാക്ഷിയുടെ വിഷയമാണെന്ന്
മന്ത്രിമറിയം അൽ മിസ്നാദ്പറഞ്ഞു.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നേതൃത്വത്തിൽ ഖത്തർ ഈ മനുഷ്യത്വ സമീപനം വാക്കിലും പ്രവൃത്തിയിലും പ്രകടമാക്കുന്നു. മാനവികത സംരക്ഷിക്കാനും അതിന്റെ ഗൗരവം നിലനിർത്താനും ഖത്തർ നടത്തുന്ന എല്ലാ രാഷ്ട്രീയ–സഹായ പ്രവർത്തനങ്ങളും അതിന്റെ ഭാഗമാണെന്ന് അവർ കൂട്ടിചേർത്തു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽ താനിയുടെരക്ഷകർതൃത്വത്തിൽ
ഗാസയിൽ വെടിനിർത്തലിനും സഹായ വിതരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഖത്തറിന്റെ തുടർച്ചയായ ശ്രമങ്ങൾക്കൊപ്പം, ഇത്രയും വലിയ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ അതൊന്നും മതിയാവില്ലെന്നും അവർ വ്യക്തമാക്കി.
'അൽ നൂർ ഇൻഷിയേറ്റീവ്'എന്ന പദ്ധതിയുടെ നടപ്പിലാക്കൽ ഘട്ടം പൂർത്തിയായി. സഹകരണ ഫൗണ്ടേഷനുമായി ചേർന്ന് നടപ്പിലാക്കുന്ന ഈ അഞ്ച് വർഷത്തെ പദ്ധതി ഗാസയിലെ അനാഥരായ കുട്ടികൾക്ക് സുരക്ഷയും മാനവും പ്രതീക്ഷയും പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഖത്തർ ഇതിനകം 3,000 ഗാസ അനാഥരെയും 1,500 പരിക്കേറ്റവരെയും ചികിത്സയും സഹായവും നൽകിവരുന്നുണ്ട്.സുരക്ഷയും ബാല്യവും വിദ്യാഭ്യാസവും നഷ്ടപ്പെട്ട ഗാസയിലെ കുട്ടികൾക്കായി നമ്മെ ഒന്നിപ്പിക്കുന്ന ഈ മനുഷ്യത്വ സംഗമത്തിൽ പങ്കെടുക്കാൻ കഴിയുന്നത് വലിയ സന്തോഷമാണ്. 50,000-ലധികം കുട്ടികൾ ഗാസയിൽ അനാഥരായി അതിൽ 60 ശതമാനവും 10 വയസ്സിൽ താഴെ പ്രായമുള്ളവരാണ്, 5 ശതമാനം വ്യത്യസ്ത ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമാണ്.
കുടുംബം നഷ്ടപ്പെട്ട ഓരോ കുട്ടിക്കും ഖത്തറിൽ ഒരു കുടുംബമുണ്ട്; പിന്തുണ നഷ്ടപ്പെട്ട ഓരോരുത്തർക്കും ഖത്തറിൽ പിന്തുണയുണ്ടെന്ന്മന്ത്രിമറിയം അൽ മിസ്നാദ്വ്യക്തമാക്കി.











