NEWS
വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
21/08/2026 10:11 PM IST
nila

ചെങ്ങന്നൂർ: പേരിശേരി റെയിൽവേ ട്രാക്കിനു സമീപം വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആല കോതച്ചൻപറമ്പിൽ പരേതനായ വിജയൻ്റെ ഭാര്യ അനില വിജയൻ (48) ആണ് മരിച്ചത്.
വെള്ളിയാഴ്ച
രാവിലെ ഏഴുമണിയോടെയാണ് പ്രദേശവാസികൾ മൃതദേഹം ട്രാക്കിന് സമീപം കണ്ടത്. തുടർന്ന് ചെങ്ങന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചെങ്ങന്നൂർ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
സംസ്കാരം നടത്തി. മക്കൾ : മിഥുൻ വിജയൻ, കാവ്യ വിജയൻ
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










