08:15pm 08 August 2026
NEWS
കോഴിക്കോട് ജില്ലയിൽ നാളെ അവധി
07/08/2026  06:30 PM IST
nila
കോഴിക്കോട് ജില്ലയിൽ നാളെ അവധി

കോഴിക്കോട്: ശക്തമായ മഴയും റെഡ് അലർട്ട് മുന്നറിയിപ്പും പരിഗണിച്ച് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി ബാധകമാണ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയും അവധിയുടെ പരിധിയിൽ ഉൾപ്പെടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

അതേസമയം, നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾ, മറ്റ് പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവ പതിവുപോലെ നടക്കും. അവധി ഇവയ്ക്ക് ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് നിലനിൽക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായതും അതിതീവ്രമായതുമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും നിർദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img