02:10am 12 November 2026
NEWS
രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാനം വിട്ടെന്ന് സൂചന
28/11/2025  09:03 AM IST
nila
രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാനം വിട്ടെന്ന് സൂചന

യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്ടിലേക്ക് പോയതായി റിപ്പോർട്ട്. അറസ്റ്റ് ഭയന്നാണ് രാഹുൽ സംസ്ഥാനം വിട്ടത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഹുലിന്റെ ഫോണും ഓഫാണ്. എംഎൽഎ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. പാലക്കാട്ടെ മുൻനിര നേതാക്കളും ഇന്ന് എംഎൽഎയുടെ ഓഫീസിലെത്തിയില്ല. 

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട്ടിൽ പൊലീസ് കാവൽ ഏർപ്പെടുത്തി, അമ്മയും സഹോദരിയും മാത്രമാണ് വീട്ടിൽ. പ്രതിഷേധ സാധ്യതയുള്ള സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്. 

അതിനിടെ, രാഹുൽ മുൻകൂർ ജാമ്യത്തിന് നിയമ സഹായം തേടി. ഹൈക്കോടതിയിലെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം വഴിയാണ് മുൻകൂർ ജാമ്യം സംബന്ധിച്ച ചർച്ച നടക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img