04:00pm 28 October 2026
NEWS
ഹിമാലയ ബേബി വാഷിനൻറെ പുതിയ കാമ്പെയിൻ ആരംഭിച്ചു.
27/10/2026  11:38 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഹിമാലയ ബേബി വാഷിനൻറെ പുതിയ  കാമ്പെയിൻ ആരംഭിച്ചു

 

കൊച്ചി: ശിശുക്കളുടെ ആദ്യ സ്നാനത്തിൻറെ വൈകാരിക നിമിഷങ്ങൾ പ്രമേയമാക്കി ഹിമാലയ ബേബികെയർ ജെൻറിൽ ബേബി വാഷ് പുതിയ പരസ്യകാമ്പെയിൻ അവതരിപ്പിച്ചു. പുതിയ അമ്മയും നഴ്സും തമ്മിലുള്ള ഹൃദയസ്പർശിയായ സംഭാഷണത്തിലൂടെ കുഞ്ഞിൻറെ സൂക്ഷ്മചർമ്മത്തിന് അനുയോജ്യമായ സൗമ്യവും സുരക്ഷിതവുമായ പരിചരണം നൽകേണ്ടതിൻറെ പ്രാധാന്യം കാമ്പെയിൻ ചൂണ്ടിക്കാണിക്കുന്നു. കരച്ചിലുണ്ടാക്കാത്തതും സോപ്പ് രഹിതവുമായ ഫോർമുല, ചർമ്മത്തിൻറെ സ്വാഭാവിക സംരക്ഷണത്തിന് സഹായിക്കുന്ന പി.എച്ച്. 5.5 സന്തുലനം, ചെറുപയർ, കടല എന്നിവയിൽനിന്നുള്ള പ്രകൃതിദത്ത ഘടകങ്ങൾ എന്നിവയാണ് ഉൽപ്പന്നത്തിൻറെ പ്രത്യേകതകൾ. ഔഷധസസ്യങ്ങളുടെ ഗുണവും ശാസ്ത്രീയ ഗവേഷണവും സംയോജിപ്പിച്ച ശിശുപരിചരണ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഹിമാലയ വെൽനെസ്  ബേബികെയർ ഡയറക്ടർ ചക്രവർത്തി എൻ.വി. പറഞ്ഞു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിലാണ് കാമ്പെയിൻ തയ്യാറാക്കിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img