
കൊച്ചി: ശിശുക്കളുടെ ആദ്യ സ്നാനത്തിൻറെ വൈകാരിക നിമിഷങ്ങൾ പ്രമേയമാക്കി ഹിമാലയ ബേബികെയർ ജെൻറിൽ ബേബി വാഷ് പുതിയ പരസ്യകാമ്പെയിൻ അവതരിപ്പിച്ചു. പുതിയ അമ്മയും നഴ്സും തമ്മിലുള്ള ഹൃദയസ്പർശിയായ സംഭാഷണത്തിലൂടെ കുഞ്ഞിൻറെ സൂക്ഷ്മചർമ്മത്തിന് അനുയോജ്യമായ സൗമ്യവും സുരക്ഷിതവുമായ പരിചരണം നൽകേണ്ടതിൻറെ പ്രാധാന്യം കാമ്പെയിൻ ചൂണ്ടിക്കാണിക്കുന്നു. കരച്ചിലുണ്ടാക്കാത്തതും സോപ്പ് രഹിതവുമായ ഫോർമുല, ചർമ്മത്തിൻറെ സ്വാഭാവിക സംരക്ഷണത്തിന് സഹായിക്കുന്ന പി.എച്ച്. 5.5 സന്തുലനം, ചെറുപയർ, കടല എന്നിവയിൽനിന്നുള്ള പ്രകൃതിദത്ത ഘടകങ്ങൾ എന്നിവയാണ് ഉൽപ്പന്നത്തിൻറെ പ്രത്യേകതകൾ. ഔഷധസസ്യങ്ങളുടെ ഗുണവും ശാസ്ത്രീയ ഗവേഷണവും സംയോജിപ്പിച്ച ശിശുപരിചരണ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഹിമാലയ വെൽനെസ് ബേബികെയർ ഡയറക്ടർ ചക്രവർത്തി എൻ.വി. പറഞ്ഞു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിലാണ് കാമ്പെയിൻ തയ്യാറാക്കിയിട്ടുണ്ട്.
Photo Courtesy - Google








