01:06am 11 November 2026
NEWS
​ഗാസയുടെ പുനർനിർമ്മാണം ലക്ഷ്യമിട്ട് അമേരിക്കയിൽ ഉന്നതതല യോ​ഗം
28/08/2025  10:52 AM IST
nila
​ഗാസയുടെ പുനർനിർമ്മാണം ലക്ഷ്യമിട്ട് അമേരിക്കയിൽ ഉന്നതതല യോ​ഗം

ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ചാൽ ഉടൻ തന്നെ ഗാസയിൽ പുനർനിർമാണത്തിനായുള്ള സമ​ഗ്ര പദ്ധതി നടപ്പാക്കുമെന്ന് അമേരിക്ക. ഗാസയിൽ നിന്ന് ഹമാസിനെ ഒഴിവാക്കാനുള്ള ഇസ്രയേൽ സൈനിക നടപടികൾ പുരോഗമിക്കവെ അമേരിക്കയിൽ ​ഗാസയുടെ പുനർനിർമ്മാണം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനായി യോ​ഗം ചേർന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലായിരുന്നു യോ​ഗം.  

അധികം വൈകാതെ തന്നെ ഇസ്രയേലിന്റെ സൈനിക നടപടി ​ഗാസയിൽ പൂർത്തിയാകുകയും ​ഗാസയിൽ നിന്നും ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുെന്ന് യോ​ഗത്തിന് പിന്നാലെ യുഎസ് പ്രതിനിതി സ്റ്റീവ് വിറ്റ്കൊഫ് വ്യക്തമാക്കി. ഇതിന് പിന്നാലെ തന്നെ പുനർനിർമാണം ആരംഭിക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ വിവിധ തരത്തിലുള്ള നടപടികളുടെ ഭാ​ഗമായുള്ള നീക്കങ്ങളും നടന്നിരുന്നു. മൂന്ന് ഘട്ടമായുള്ള ​ഗാസയുടെ വെടിനിർത്തൽ ധാരണയിൽ മൂന്നാം ഘട്ടത്തിലാണ് ​ഗാസയുടെ പുനർനിർമാണം നടക്കുന്നത്. 

​ഗാസയുടെ പുനർനിർമ്മാണത്തിനായി യോ​ഗം നടക്കുമെന്ന് കഴിഞ്ഞ ദിവസം സൂചന ലഭിച്ചിരുന്നു. യോഗത്തിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും പങ്കെടുത്തു. പലസ്തീന്റെ സാമ്പത്തിക വികസന ലക്ഷ്യത്തോടെ നിരവധി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ടോണി ബ്ലയർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img