
ഗുരുവായൂർ: വൃശ്ചികം ഏകാദശിനാളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന ഉദയാസ്തമന പൂജ ക്ഷേത്രത്തിലെ ആചാരമാണോ അതോ വഴിപാടാണോ എന്ന തർക്കം സിവിൽ കോടതിയിൽ ഉന്നയിക്കേണ്ട വിഷയമാണെന്ന് കേരള ഹൈക്കോടതി. ഈ വിഷയത്തിൽ തീർപ്പ് കൽപ്പിക്കാൻ തങ്ങളുടെ റിട്ട് അധികാരപരിധി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വൃശ്ചികം ഏകാദശി ഒരു പുണ്യദിനമാണ്. ഈ ദിവസം പൂജ ക്ഷേത്രത്തിലെ ആചാരപ്രകാരം നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഉദയാസ്തമന പൂജയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം വസ്തുതാപരമായ ചോദ്യമാണ് (disputed question of fact) എന്ന് കോടതി നിരീക്ഷിച്ചു.
ഈ വിഷയത്തിൽ നേരത്തെ, ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ നിലവിലുള്ള ആചാരങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ച് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു
കേസ് വിവരങ്ങൾ:
കേസ് നമ്പർ: SLP(C) No. 29687/2024
കേസ്: പി.സി. ഹരി V/s ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി











