NEWS
ഹെംപല്‍ അച്ചീവര്‍ സര്‍ട്ടിഫിക്കറ്റ് ജെബി കെ ജോണിന് സമ്മാനിച്ചു
22/04/2025 02:05 PM IST
nila

ദോഹ: ഹെംപൽ സിൽവർ ടയർ കാറ്റഗറി അച്ചീവർ ഓഫ് 2024 സർട്ടിഫിക്കറ്റ് ഖത്തർ ടെക് കമ്പനി മാനേജിംഗ് ഡയറക്ടർ ജെബി കെ ജോൺ സ്വീകരിച്ചു. അസർബൈജാൻ തലസ്ഥാനമായ ബാകുവിലെ ഹോട്ടൽ ഇന്റർകോണ്ടിനന്റലാണ് ചടങ്ങ് നടന്നത്.
ഹെംപൽ മിഡിൽ ഈസ്റ്റ് ട്രേഡ് ഡയറക്ടർ ജേക്കബ് കുരുവിള, ഒമാൻ ട്രേഡ് മാനേജർ ഷിജു വർഗ്ഗീസ് എന്നിവരാണ് ഖത്തർ ടെക് കമ്പനി മാനേജിംഗ് ഡയറക്ടർ ജെബി കെ ജോണിന് സർട്ടിഫിക്കറ്റുകൾ കൈമാറിയത്.
റീജിയണൽ ട്രേഡ് സപ്പോർട്ട് മാനേജർ ഹരിപ്രസാദ് മാധവൻ, ജിദ്ദ ട്രേഡ് മാനേജർ മുഹമ്മദ് അബൗ ചാർ, കുവൈത്ത് ട്രേഡ് മാനേജർ സോഹിർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











