
ദോഹ: പ്രശസ്ത ഖത്തറി സംരംഭകയും ഫാഷൻ-ബ്യൂട്ടി ഇൻഫ്ലുവൻസറുമായ ഹനീൻ അൽ സെയ്ഫി ഈ ഒക്ടോബർ മാസത്തിൽ വാൾഡോർഫ് അസ്റ്റോറിയ ദോഹ ലുസൈലിലെ 'സെറിനിറ്റി പൂളിൽ' പ്രത്യേക ടേക്ക്ഓവറിന് തുടക്കമിട്ടു. ഹനീന്റെ സവിശേഷമായ ഫാഷൻ-ലൈഫ്സ്റ്റൈൽ ശൈലിയും വാൾഡോർഫ് അസ്റ്റോറിയയുടെ ആഡംബര അന്തരീക്ഷവും ചേരുന്നതാണ് ഈ പങ്കാളിത്തം.
മുതിർന്നവർക്ക് മാത്രമായി മാറ്റിവെച്ചിരിക്കുന്ന സെറിനിറ്റി പൂളിൽ ഒക്ടോബർ മാസം മുഴുവൻ 'പിങ്ക് ഒക്ടോബർ' സ്തനാർബുദ ബോധവൽക്കരണ സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രത്യേക തീമുകളും അനുഭവങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. സന്തോഷകരമായ വിനോദത്തിനൊപ്പം കൃത്യമായ ബോധവൽക്കരണവും സമന്വയിപ്പിക്കുകയാണ് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്.
"സ്ത്രീകൾക്ക് ഒന്നിച്ചുകൂടാനും, സ്വയം ആത്മവിശ്വാസം കണ്ടെത്താനും, സന്തോഷനിമിഷങ്ങൾ പങ്കുവെക്കാനുമുള്ള മനോഹരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ഞാൻ ആഗ്രഹിക്കുന്നത്. സ്തനാർബുദ ബോധവൽക്കരണത്തിന്റെയും രോഗനിർണ്ണയത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ഒക്ടോബർ മാസത്തിൽ പൂൾസൈഡിലെ ഈ സൗന്ദര്യവും ഗാംഭീര്യവും നിറഞ്ഞ അനുഭവത്തിലൂടെ ആ സന്ദേശം ആളുകളിലേക്ക് എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്," എന്ന് ബൈ ഹനീൻ അൽ സെയ്ഫിയുടെ സ്ഥാപക കൂടിയായ ഹനീൻ അൽ സെയ്ഫി പറഞ്ഞു.
വാൾഡോർഫ് അസ്റ്റോറിയ ദോഹ ലുസൈലും ഹനീൻ അൽ സെയ്ഫിയും തമ്മിലുള്ള ഈ സവിശേഷ കൂട്ടായ്മയും പരിപാടികളും ഒക്ടോബർ മാസം മുഴുവൻ നീണ്ടുനിൽക്കും.










