07:01pm 08 October 2026
NEWS
ഖത്തർ പ്രിസിഷൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ 'ഹ്യൂമൻ ടിഷ്യൂ ബയോബാങ്ക്' ആരംഭിച്ചു
08/10/2026  06:02 PM IST
nila
ഖത്തർ പ്രിസിഷൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഹ്യൂമൻ ടിഷ്യൂ ബയോബാങ്ക് ആരംഭിച്ചു

 

 


​ദോഹ: ഖത്തർ പ്രിസിഷൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുമായി (QPHI) സഹകരിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (HMC) ലാബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വിഭാഗം 'ഹ്യൂമൻ ടിഷ്യൂ ബയോബാങ്ക്' പദ്ധതിയുടെ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ചു. ശസ്ത്രക്രിയകളിലൂടെയും പരിശോധനകളിലൂടെയും നീക്കം ചെയ്യുന്ന പുതിയ ജൈവ കോശങ്ങൾ (Freshly removed biological tissue) സുരക്ഷിതമായി ശേഖരിക്കാനും സംരക്ഷിക്കാനും രോഗപരിപാലനത്തിനും മെഡിക്കൽ ഗവേഷണങ്ങൾക്കുമായി ഉപയോഗിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.
​പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഫോർമാലിൻ അധിഷ്ഠിതമായി സംരക്ഷിച്ച കോശ സാമ്പിളുകളാണ് സൂക്ഷിച്ചിരുന്നതെന്ന് എച്ച്.എം.സി ലാബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വിഭാഗം ചെയർപേഴ്‌സൺ ഡോ. ഇനാസ് അൽ കുവാരി പറഞ്ഞു. 7 ലക്ഷത്തിലധികം പാരഫിൻ ബ്ലോക്കുകളും 26 ലക്ഷത്തോളം ടിഷ്യൂ സ്ലൈഡുകളും ആദ്യഘട്ടത്തിൽ സംഭരിക്കുകയും 58 ഗവേഷണങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ അടുത്ത ഘട്ടത്തിന് തുടക്കമിടുന്നത്.
​വ്യക്തിഗത ചികിത്സ രീതികൾ (Precision Medicine), ക്യാൻസർ നിർണ്ണയം, നൂതന ജീനോമിക് പരീക്ഷണങ്ങൾ (NGS) എന്നിവയ്ക്ക് ഈ ബയോബാങ്ക് വലിയ മുന്നേറ്റം നൽകും. ചികിത്സാ ആവശ്യങ്ങൾക്കും ഗവേഷണങ്ങൾക്കും ആവശ്യമായ സാമ്പിളുകൾ വേർതിരിച്ച് സൂക്ഷിക്കുന്നതിനൊപ്പം രോഗികളുടെ വിവരങ്ങളുടെ സ്വകാര്യതയും കർശനമായ ധാർമ്മിക നിബന്ധനകളും ഉറപ്പാക്കുന്നുമുണ്ട്.
​എച്ച്.എം.സിയും ക്യു.പി.എച്ച്.ഐയും തമ്മിലുള്ള ഈ സഹകരണം ഖത്തറിന്റെ ആരോഗ്യ ഗവേഷണ മേഖലയ്ക്ക് പുതിയ കരുത്തേകുകയും, കൃത്യതയുള്ള രോഗനിർണ്ണയത്തിനും അത്യാധുനിക ചികിത്സാരീതികൾക്കും വഴിയൊരുക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img