05:48pm 11 November 2026
NEWS
ഖത്തറിൽ നിന്നുള്ള ഹജ്ജ് രജിസ്ട്രേഷൻ നവംബർ 15 വരെ നീട്ടി
29/10/2025  02:06 PM IST
nila
ഖത്തറിൽ നിന്നുള്ള ഹജ്ജ് രജിസ്ട്രേഷൻ നവംബർ 15 വരെ നീട്ടി

ദോഹ: 2026ലെ ഹജ്ജ് സീസണിലേക്കുള്ള രജിസ്ട്രേഷൻ കാലാവധി 2025 നവംബർ 15 വരെ നീട്ടിയതായി ഔഖാഫ് ആൻഡ് ഇസ്ലാമിക് കാര്യ മന്ത്രാലയം അറിയിച്ചു.
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച  അഭ്യർത്ഥനകളും ഫോൺ കോളുകളും പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ തീർത്ഥാടകർക്ക് സൗകര്യപ്രദമായും സംഘടിതമായും ഹജ്ജ് നിർവഹിക്കാനാകണമെന്നതാണ് ലക്ഷ്യം.
ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസെഫ്രി അറിയിച്ചു, രജിസ്ട്രേഷൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് hajj.gov.qa വഴി തുടരും.
ഖത്തറിൽ നിന്ന് രജിസ്റ്റർ ചെയ്യുന്ന തീർത്ഥാടകരുടെ വർധിച്ചുവരുന്ന എണ്ണം, ലഭിക്കുന്ന സേവനങ്ങളിലെ ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img