09:51am 09 November 2026
NEWS
ഗുരുദർശന വാഗ്മി പുരസ്ക്കാരം 2026
24/07/2026  06:20 PM IST
NILA
 ഗുരുദർശന വാഗ്മി പുരസ്ക്കാരം 2026

ചെങ്ങന്നൂർ: മാന്നാർ എസ് എൻ ഡി പി യൂണിയൻ മികച്ച ഗുരുദേവദർശന പ്രഭാഷകർക്കുള്ള ഗുരുദർശന വാഗ്മി പുരസ്ക്കാരം 2026 ഗുരുപൂർണ്ണിമ ദിനത്തിൽ എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ബുധനാഴ്ച നൽകും .രാവിലെ 10 ന് എസ് എൻ ഡി പി യോഗം കൗൺസിലർ പി റ്റി മന്മഥൻ,സുലേഖ ടീച്ചർ പൂത്തോട്ട,സജീഷ് മണലേൽ കോട്ടയം ,ബിബിൻ ഷാൻ കോട്ടയം,വൈക്കം മുരളി,മായാ സജീവ് വില്ലൂന്നി ,നിർമ്മല മോഹൻ പാല,സൌമ്യ അനിരുദ്ധൻ കോട്ടയം എന്നിവർക്കാണ് പുരസ്ക്കാരം നൽകുന്നത് .മാന്നാർ എസ് എൻ ഡി പി യൂണിയന്റെ വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടക്കുന്ന പുരസ്ക്കാര സമർപ്പണ ചടങ്ങിൽ യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ അദ്ധ്യക്ഷൻ ആയിരിക്കും.കൺവീനർ അനിൽ പി ശ്രീരംഗം ഗുരുപൂർണ്ണിമ സന്ദേശം നൽകും.പുരസ്ക്കാര ജേതാക്കളെ വൈദികയോഗം യൂണിയൻ കൺവീനർ ജയദേവൻ ശാന്തി പരിചയപ്പെടുത്തും.യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ ,അഡ്.കമ്മറ്റിയംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ,പി ബി സൂരജ്,അനിൽകുമാർ റ്റി കെ,രാജേന്ദ്രപ്രസാദ് അമൃത,ഹരി പാലമൂട്ടിൽ,അനിഷ് പി ചേങ്കര.ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും യൂത്ത്മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറിയുമായ ബിനുരാജ് വി,വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്,എംപ്ലോയിസ്ഫോറം യൂണിയൻ കൺവീനർ കെ വി സുരേഷ്കുമാർ,വൈദികയോഗം യൂണിയൻ രക്ഷാധികാരി സി ആർ രവീന്ദ്രൻ,ജോ.കൺവീനർ രവി പി കളീയ്ക്കൽ എന്നിവർ പ്രസംഗിക്കും .ചടങ്ങിൽ സുജിത്ത് തന്ത്രി,രഞ്ജു അനന്തഭദ്രത്ത് തന്ത്രി,ജിനിൽ ശാന്തി,രതീഷ് രാജൻ ശാന്തി എന്നിവർക്ക് ശ്രേഷ്ഠ ആദരവ് നൽകും .വൈദികയോഗം യൂണിയൻ ചെയർമാൻ എം ഉത്തമൻ നിത്യാനിവാസ് സ്വാഗതവും വൈസ് പ്രസിഡൻ്റ് സഹദേവൻ തകിടിയിൽ കൃതജ്ഞതയും പറയും.ഗുരുപൂർണ്ണിമ ദിനത്തിൽ നടക്കുന്ന ചടങ്ങുകളോടനുബന്ധിച്ച് ഉച്ചയ്ക്ക് 12.30 ന് വൈദികയോഗം മാന്നാർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ സ്നേഹ വിരുന്നും നൽകും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img