06:22pm 07 September 2026
NEWS
'ഗുരു വസന്തോത്സവം 2026'
31/05/2026  06:16 PM IST
NILA
ഗുരു വസന്തോത്സവം 2026

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി 'ഗുരു വസന്തോത്സവം 2026' എന്ന പേരിൽ 
ആഗസ്റ്റ് 16 അത്തം മുതൽ 28 ചതയം വരെ 13 ദിവസങ്ങളിലായി ആത്മീയ- കലാ- സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുന്നതിന് നേതൃയോഗം തീരുമാനിച്ചു.  തിരുവാതിരകളി,  കൈകൊട്ടിക്കളി, സാഹിത്യ രചന, പ്രസംഗം, ചിത്രകല, പാചകം,  കലാകായിക മത്സരങ്ങൾ, ഗുരുദേവ കൃതികളുടെ ആലാപനം തുടങ്ങി വിവിധ കലാ മൽസരങ്ങൾ, കായിക മൽസരങ്ങൾ, കവിയരങ്ങ്, വിശേഷാൽ പൂജകൾ, ഘോഷയാത്ര എന്നിവയും ഗുരു വസന്തോത്സവത്തിന്റെ ഭാഗമായി നടക്കുമെന്ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയന് കീഴിലുള്ള ശാഖകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മേഖല ഭാരവാഹികൾ, അഡ്.കമ്മറ്റിയംഗങ്ങൾ എന്നിവരുൾപ്പെട്ട നേതൃയോഗം തീരുമാനിച്ചു. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ നേതൃയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മറ്റിയംഗങ്ങളായ പി.ബി.സൂരജ്, രാജേന്ദ്രപ്രസാദ് അമൃത, അനീഷ് പി.ചേങ്കര,അനിൽകുമാർ റ്റി.കെ, ചെന്നിത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയുമായ ബിനുരാജ്.വി, മേഖലാ ചെയർമാൻമാരായ കെ.വിക്രമൻ, കെ.വിശ്വനാഥൻ, വേണു കെ.കേശവ്, കൺവീനർമാരായ എം.ഉത്തമൻ, സുധാകരൻ സർഗ്ഗം, രവി പി.കളീയ്ക്കൽ, പി.മോഹനൻ എന്നിവർ പ്രസംഗിച്ചു. സംഘടന, വരവ്- ചെലവ് കണക്കുകൾ തയ്യാറാക്കൽ, മിനിറ്റ്സ് തയ്യാറാക്കൽ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം പഠന ക്ലാസിന് നേതൃത്വം നൽകി. യൂണിയൻ അഡ്.കമ്മറ്റിയംഗം രാധാകൃഷ്ണൻ പുല്ലാമഠത്തിൽ സ്വാഗതവും, ഹരിപാലമൂട്ടിൽ കൃതജ്ഞതയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.