12:54am 08 November 2026
NEWS
ഗുരുരത്നം പുരസ്കാരം - 2025
20/03/2025  02:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗുരുരത്നം പുരസ്കാരം - 2025
HIGHLIGHTS

വിദ്യാഭ്യാസരംഗത്തെ സമഗ്ര സംഭാവനയ്ക്ക് എം ജി എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തിയ രണ്ടാമത് ഗുരുരത്നം പുരസ്ക‌ാരം ഡോ. ജോർജ് തോമസ്, ഡോ. ജേക്കബ് മണ്ണുംമൂട് എന്നിവർക്കാണ്. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവുമാണ് അവാർഡ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ എൻജിനീയറിങ്, ഫാർമസി, പോളിടെക്നിക്, ആർട്‌സ് ആൻഡ് സയൻസ് എന്നിവയിൽ 11 പ്രൊഫഷണൽ കോളേജുകളും 14 സ്‌കൂളുകളുമായി ഗീവർഗീസ് യോഹന്നാൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ 30ലധികം വർഷങ്ങളായി മികച്ച വിജയപ്രവർത്തനങ്ങൾ നടത്തിവരുന്ന എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാഭ്യാസ പതിപ്പിച്ചവർക്കായി ഏർപ്പെടുത്തിയ പുരസ്കാരം പ്രഖ്യാപിച്ചു. മേഖലയിൽ രണ്ടാമത് വ്യക്തിമുദ്ര ഗുരുരത്നം

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ സീനിയർ പ്രൊഫസറും ഫാക്കൽറ്റി അഫയേഴ്‌സ് ഡിനും ആയ ഡോ ജോർജ് തോമസ്, പത്തനംതിട്ട വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളസാഹിത്യത്തിൽ 'സി അന്തപ്പായിയുടെ കൃതികൾ - ഒരു പഠനം' എന്ന വിഷയത്തിൽ ഡോക്ടറേറ്റും ലഭിച്ച ഡോ. ജേക്കബ് മണ്ണുംമൂട് എന്നിവരെയാണ് ഗുരുരത്നം പുരസ്‌കാര ജേതാക്കളായി തിരഞ്ഞെടുത്തത്.

എറണാകുളം കണ്ടനാട് എം ജി എം പബ്ലിക് സ്‌കൂളിൽ വച്ച് 2025 മാർച്ച് 22 ശനിയാഴ്‌ച രാവിലെ 10 മണിക്ക് നടക്ക നടക്കുന്ന പുരസ്കാരദാനച്ചടങ്ങിൽ ബഹുമാനപ്പെട്ട സ്പ‌ീക്കർ ശ്രീ എ എൻ ഷംസീർ,ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ്, പിറവം എം എൽ എ ശ്രീ അനൂപ് ജേക്കബ്, എം ജി എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, എം ജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ഗുരുരത്നം പുരസ്ക‌ാരം സമ്മാനിക്കും

എം ജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ്, എം ജി എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കുഞ്ചെറിയ പി ഐസക്, മുൻ അംബാസിഡർ ടി പി ശ്രീനിവാസൻ, എം ജി എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി ഇ എസ് ഗോപിനാഥ് മഠത്തിൽ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി ഇ എസ് ശ്രീ ഗോപിനാഥ് മഠത്തിൽ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശ്രീമതി ആൽഫ മേരി, കണ്ടനാട് എം ജി എം പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ശ്രീമതി ഉമ വി എന്നിവർ പ്രതസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img