10:37am 11 November 2026
NEWS
തിരുവാണിയൂരില്‍ ഗുണ്ടാവിളയാട്ടം ട്വന്റി 20 പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു
21/09/2025  09:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തിരുവാണിയൂരില്‍ ഗുണ്ടാവിളയാട്ടം  ട്വന്റി 20 പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു
HIGHLIGHTS

സാരമായ പരിക്കുകളോടെ ഏഴ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

തിരുവാണിയൂര്‍ : തിരുവാണിയൂരില്‍ പ്രതിഷേധ ജാഥ നടത്തിയ ട്വന്റി 20 പ്രവര്‍ത്തകര്‍ക്ക് സിപിഎം ഗുണ്ടകളുടെ മര്‍ദ്ദനം. സംസ്ഥാന ഭരണത്തിന്റെ മറവില്‍ ഗുണ്ടായിസം കാണക്കുന്ന സിപിഎമ്മിനെതിരെ തിരുവാണിയൂര്‍ വണ്ടിപേട്ടയില്‍ ഇന്നലെ (21.09.2025) വൈകിട്ട് 6-ന് ട്വന്റി20 പ്രവര്‍ത്തകര്‍ വായമൂടിക്കെട്ടി മൗന ജാഥ സംഘടിപ്പിച്ചിരുന്നു. സമാധാനപരമായി നടന്ന പ്രതിഷേധ ജഥയിലേയ്ക്കാണ് മദ്യപിച്ചെത്തിയ ഒരുപറ്റം സിപിഎം ഗുണ്ടകള്‍ പോലീസിന്റെ വലയം ഭേദിച്ച് മര്‍ദ്ദനം നടത്തിയത്. തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് അക്രമണം അരങ്ങേറിയതെന്ന് ട്വന്റി 20 പ്രവര്‍ത്തകര്‍ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും വരെ വളഞ്ഞിട്ട് അക്രിമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റവരില്‍ ഹൃദ്രാഗികള്‍ വരെയുണ്ട്. 

ക്രൂരമായി മര്‍ദ്ദനമേറ്റ ഏഴ് ട്വന്റി 20 പ്രവര്‍ത്തകരെ പഴങ്ങനാട് സമരിറ്റിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 പേരുടെ പരിക്ക് ഗുരുതമാണെന്ന് സ്ഥിരീകരിക്കാത്ത് റിപ്പോര്‍ട്ടുണ്ട്. സ്വസ്തവും സമാധാനവും ആഗ്രഹിക്കുന്ന തിരുവാണിയൂരിലെ ഭൂരിഭാഗം ജനങ്ങള്‍ ട്വന്റി 20യുടെ കൊടിക്കീഴില്‍ അണിനിരക്കുന്നതാണ് സിപിഎം പ്രകോപനത്തിന് കാരണം. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം മുന്നില്‍ കാണുന്ന സിപിഎം ഭരണസമിതിയാണ് അക്രമണം നടത്തിയതെന്ന് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ആരോപിച്ചു. സിപിഎമ്മിന്റെ ഗുണ്ടായിസത്തിന് മുന്നില്‍ അടിയറവ് പറയുന്നവരല്ല ട്വന്റി 20 പാര്‍ട്ടിയും പ്രവര്‍ത്തകരും .വരുന്ന തിരഞ്ഞെടുപ്പില്‍ തിരുവാണിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും വിജയിച്ച് സത്ഭരണം ഉറപ്പാക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img