NEWS
സി.ബി.എസ്.ഇ ദേശീയ മെഡൽ ജേതാവ് മാസ്റ്റർ അത്വീഫ് അബ്ദുള്ളയെ ഗൾഫ് സഹോദയ ആദരിച്ചു
27/02/2026 03:22 PM IST
nila

ദോഹ: സി.ബി.എസ്.ഇ ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ അത്വീഫ് അബ്ദുള്ളയെ ഗൾഫ് സഹോദയ ആദരിച്ചു. ദേശീയ തലത്തിലെ അസാമാന്യമായ നേട്ടവും മാതൃകാപരമായ പ്രകടനവും പരിഗണിച്ചാണ് ഈ ബഹുമതി.
കൊച്ചിയിൽ നടന്ന 38-ാമത് വാർഷിക പ്രിൻസിപ്പൽമാരുടെ കോൺഫറൻസിൽ, സി.ബി.എസ്.ഇ ഗൾഫ് സഹോദയ ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഗൾഫ് സഹോദയയിലെ പ്രിൻസിപ്പൽമാരും വിശിഷ്ട അതിഥികളും പങ്കെടുത്ത ചടങ്ങിൽ, സ്കൂളിന് വേണ്ടി പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ ഈ അഭിമാനകരമായ പുരസ്കാരം ഏറ്റുവാങ്ങി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











