NEWS
റിയാദിൽ നടക്കേണ്ടിയിരുന്ന ഗൾഫ്-യൂറോപ്യൻ ഉച്ചകോടി മാറ്റിവെച്ചു
16/10/2026 12:45 PM IST
nila

ദോഹ: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഒക്ടോബർ 24-ന് നടക്കേണ്ടിയിരുന്ന രണ്ടാമത് ഗൾഫ്-യൂറോപ്യൻ ഉച്ചകോടി മാറ്റിവെച്ചതായി ജി.സി.സി ജനറൽ സെക്രട്ടറിയേറ്റ് അറിയിച്ചു.
സൗദി അറേബ്യയിലെ സിവിൽ കേന്ദ്രങ്ങൾക്കുനേരെ ഹൂതി മിലിഷ്യകൾ നടത്തുന്ന തുടർച്ചയായ ആക്രമണ ശ്രമങ്ങളും റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതും കണക്കിലെടുത്താണ് തീരുമാനം. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ സുരക്ഷ മുൻനിർത്തിയാണ് മാറ്റിവെക്കുന്നതെന്നും പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള് കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










