
ദോഹ: ഗൾഫ് മേഖലയിൽ ഉടലെടുത്തിട്ടുള്ള രാഷ്ട്രീയ അനിശ്ചിതാവസ്ഥ ആഗോള സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ സർവ്വകലാശാലയിലെ വിദഗ്ധ സമിതി. ഊർജ്ജ വിപണി, കപ്പൽ ഗതാഗതം, ചരക്ക് വിതരണ ശൃംഖല എന്നിവയിൽ വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ പൊതുജനങ്ങൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് വിവിധ വകുപ്പുകളിലെ അധ്യാപകർ നിർദ്ദേശങ്ങൾ നൽകി.
പ്രതിസന്ധി ഘട്ടങ്ങളിൽ വിപണിയിൽ പരിഭ്രാന്തി പടർത്തുന്ന തരത്തിലുള്ള ഇടപെടലുകൾ ഒഴിവാക്കണമെന്ന് ഇക്കണോമിക്സ് പ്രൊഫസർ ഡോ. ഖാലിദ് അൽ അബ്ദ് അൽ ഖാദർ ഓർമ്മിപ്പിച്ചു.സാധനങ്ങൾ അമിതമായി വാരിക്കൂട്ടുന്നത് വിപണിയിൽ ക്ഷാമമുണ്ടാക്കാനും വിലക്കയറ്റത്തിന് കാരണമാകാനും ഇടയാക്കും.സാധനങ്ങൾ അമിതമായി വാരിക്കൂട്ടുന്നത് വിപണിയിൽ ക്ഷാമമുണ്ടാക്കാനും വിലക്കയറ്റത്തിന് കാരണമാകാനും ഇടയാക്കും.സാധനങ്ങൾ അമിതമായി വാരിക്കൂട്ടുന്നത് വിപണിയിൽ ക്ഷാമമുണ്ടാക്കാനും വിലക്കയറ്റത്തിന് കാരണമാകാനും ഇടയാക്കും.രാജ്യത്തിന്റെ അതിർത്തികളും സമുദ്ര പരിധികളും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പബ്ലിക് ലോ പ്രൊഫസർ ഡോ. ഹസൻ അൽ സയ്യിദ് വ്യക്തമാക്കി. നിയമങ്ങൾ പാലിക്കുന്നത് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനും അനിവാര്യമാണ്.നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് കുട്ടികളോട് ലളിതമായി സംസാരിക്കണമെന്നും അവരിൽ ഭയമുണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ വിശദീകരിക്കണമെന്നും സൈക്കോളജിക്കൽ കൗൺസിലിംഗ് വിഭാഗത്തിലെ ഡോ. ആയിഷ അൽ അഹമ്മദി പറഞ്ഞു. രക്ഷിതാക്കൾ ശാന്തത പാലിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കും.











