10:28pm 04 September 2026
NEWS
ഗസ്റ്റ് ഇന്‍സ്ട്രക്ടർ അഭിമുഖം
30/06/2026  08:48 PM IST
nila
ഗസ്റ്റ് ഇന്‍സ്ട്രക്ടർ അഭിമുഖം

 

ഗവ. ഐ.ടി.ഐ വനിത ചെങ്ങന്നൂരിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ 2026-27 വര്‍ഷത്തില്‍ ഉണ്ടാകുന്ന ഒരു പ്രതീക്ഷിത ഒഴിവിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ബന്ധപ്പെട്ട അപേക്ഷകരുടെ അഭാവത്തില്‍ പൊതുവിഭാഗത്തില്‍ നിന്നുള്ളവരെ പരിഗണിക്കുന്നതാണ്.
യോഗ്യത
      കോമേഴ്‌സ്/ ആർട്സ് വിഷയത്തിലുള്ള ബിരുദവും ഷോർട്ട് ഹാൻഡ് ആൻഡ് ടൈപ്പിങ്ങും ഒരു വർഷത്തെ പ്രവൃത്തി പരിചയവും / ഡിപ്ലോമ ഇൻ കോമേർഷ്യൽ പ്രാക്ടീസും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട ട്രേഡിൽ NTC / NAC യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പ്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകർപ്പും സഹിതം 13.07.2026 (തിങ്കള്‍) രാവിലെ 11 മണിക്ക് അഭിമുഖത്തിനായി പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്.
ഫോൺ - 0479 2457496

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.