11:21pm 11 November 2026
NEWS
ജി.ആർ. സി. സി. റോസ് ഫ്ലവർ ക്രാഫ്റ്റ് മത്സരവും വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു
18/11/2025  05:43 PM IST
NILA
ജി.ആർ. സി. സി.  റോസ് ഫ്ലവർ ക്രാഫ്റ്റ് മത്സരവും വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു

 

ദോഹ:  ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ റിഥം  കൾച്ചറൽ ക്ലബ്  സംഘടിപ്പിച്ച ‘റോസ് ഫ്ലവർ ക്രാഫ്റ്റ് മത്സരവും  ശില്പശാലയും ശ്രദ്ധേയമായി. റോയൽ ഓർക്കിഡ് റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ
ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ സൃഷ്ടിപരതയും കലാപ്രതിഭയും പ്രകടമായി. 
 ആർട്ടിസ്റ്റ് രോഷ്നി കൃഷ്ണൻ പൂക്കളും  മരങ്ങളും ബൊക്കെയും  നിർമ്മിക്കുന്നതിനുള്ള ലളിതമായ മാർഗ്ഗങ്ങളും  പരിശീലനം നൽകി.  പലതരത്തിലുള്ള  പൂക്കളുടെ രൂപനിർമ്മാണം മുതൽ അലങ്കാരസങ്കേതങ്ങൾ വരെ നിർമ്മിക്കുന്നതിനുള്ള  പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകിയ ടീച്ചർ കുട്ടികളുടെ അഭിരുചി അനുസരിച്ച് വ്യത്യസ്തമായ നിർമ്മാണരീതികൾ സദസ്സിൽ അവതരിപ്പിച്ചു.
  ഖത്തർ യൂണിവേഴ്സിറ്റിയിലെ ജൈവ, പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ അധ്യാപകൻ   ഡോ. നയീം  മുള്ളുങ്ങൽ   മുഖ്യപ്രഭാഷണംനടത്തി.
 "ജവഹർലാൽ നെഹ്റു  കുട്ടികളെയും പ്രകൃതിയെയും സ്നേഹിച്ച നേതാവ്" എന്ന വിഷയത്തിൽ പ്രസംഗിച്ച അദ്ദേഹം നെഹ്റുവിന്റെ വിദ്യാഭ്യാസദർശനം, കുട്ടികളോടുള്ള സ്‌നേഹം, പ്രകൃതി സംരക്ഷണചിന്തകൾ തുടങ്ങിയവയെ ലളിതവും സുന്ദരവുമായി അവതരിപ്പിച്ചു. ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി  പേപ്പർ റോസാപ്പൂ നിർമ്മാണ മത്സരവും നടന്നു. വ്യത്യസ്ത വർണ്ണങ്ങളിലും രൂപങ്ങളിലും ഉള്ള പനിനീർ പുഷ്പങ്ങൾ നിർമ്മിച്ച കുട്ടികൾ ചാച്ചാ നെഹ്രുവിന്റെ ചിത്രത്തിൽ ചേർത്ത് വച്ചു .
അബ്ദുൽ റൗഫ് കൊണ്ടോട്ടി, ഡോ. അമനുള്ള വടക്കനാര, അഡ്വക്കറ്റ് സുബൈർ മാടായി എന്നിവർ കുട്ടികൾക്കായി “ചാച്ചാ നെഹ്റുവും ബാലദിനത്തിന്റെ സന്ദേശവും” എന്ന വിഷയത്തിൽ പ്രസംഗിച്ചു.  ഫിസിക്കൽ എജുക്കേഷൻ ടീച്ചറും നാഷണൽ ബാഡ്മിന്റൺ അംപയറുമായ അജിത ശ്രീവൽസൻ സാന്നിധ്യം വഹിച്ചു.
മത്സര വിജയികൾക്ക് സമ്മാനങ്ങളും
പരിപാടിയിൽപങ്കാളിത്തം വഹിച്ചവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഹുറാ സോൺ (Hurra Zone)പരിപാടിയുടെ മുഖ്യപ്രായോജകരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img