10:54am 12 October 2026
NEWS
ഗ്രാൻഡ് മാളിന്റെ ‘കീ ടു ഹാപ്പിനെസ്’ മെഗാ പ്രമോഷൻ: മൂന്നാം ഘട്ട വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
12/10/2026  09:04 AM IST
nila
ഗ്രാൻഡ് മാളിന്റെ ‘കീ ടു ഹാപ്പിനെസ്’ മെഗാ പ്രമോഷൻ: മൂന്നാം ഘട്ട വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

 

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ‘കീ ടു ഹാപ്പിനെസ്’ മെഗാ പ്രമോഷന്റെ മൂന്നാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഒക്ടോബർ 8ന് ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന വിപുലമായ ചടങ്ങിൽ വിതരണം ചെയ്തു. എട്ട് ഭാഗ്യവിജയികൾക്ക് 3,000 ഖത്തർ റിയാൽ വീതം ക്യാഷ് പ്രൈസും ഒരു വിജയിക്ക് 2026 മോഡൽ എംജി 5 കാറും സമ്മാനമായി ലഭിച്ചു.

2026 ജൂലൈ 4 മുതൽ ഡിസംബർ 23 വരെ നീളുന്ന മെഗാ പ്രമോഷനിലൂടെ ഒൻപത് എംജി 5 കാറുകൾ, 40 വിജയികൾക്കായി ആകെ 1,20,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസ്, ഒരു വിജയിക്ക് ബമ്പർ സമ്മാനമായി ജെറ്റൂർ ടി1 കാർ എന്നിവയാണ് ഗ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് അല്ലെങ്കിൽ ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലെറ്റിൽ നിന്ന് 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഉപഭോക്താക്കൾക്ക് പ്രമോഷനിൽ പങ്കെടുക്കാം.

വിവിധ സീസണുകളിലായി സംഘടിപ്പിക്കുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ്ണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങിയ സമ്മാനങ്ങൾ നൽകി നിരവധി ഉപഭോക്താക്കളുടെ സന്തോഷത്തിൽ പങ്കുചേരാൻ ഗ്രാൻഡിന് സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം എല്ലാ വിഭാഗങ്ങളിലുമായി ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയുമാണ് ഗ്രാൻഡിന്റെ വളർച്ചയുടെ കരുത്തെന്നും മികച്ച വിലയും ഗുണമേന്മയും ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ഷോപ്പിങ് അനുഭവം കൂടുതൽ സന്തോഷകരമാക്കാനാണ് ഇത്തരം സമ്മാനപദ്ധതികൾ ഒരുക്കുന്നതെന്നും ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു. മെഗാ പ്രമോഷനിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാനുള്ള അവസരം പ്രയോജനപ്പെടുത്താൻ എല്ലാ ഉപഭോക്താക്കളെയും അദ്ദേഹം ക്ഷണിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img