08:31am 07 September 2026
NEWS
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 10-ാം വാർഷികാഘോഷം; എസ്ഡാൻ വുകൈർ ശാഖയിൽ സെപ്റ്റംബർ 6 നു പ്രത്യേക ഓഫറുകൾ
06/09/2026  06:32 AM IST
nila
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 10-ാം വാർഷികാഘോഷം; എസ്ഡാൻ വുകൈർ ശാഖയിൽ സെപ്റ്റംബർ 6 നു പ്രത്യേക ഓഫറുകൾ

 
ദോഹ: ഖത്തറിലെ ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും ഏറ്റുവാങ്ങി പത്താം വർഷത്തിലേക്ക് കടക്കുന്ന ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 10-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എസ്ഡാൻ വുകൈർ ശാഖയിൽ വിപുലമായ പ്രത്യേക ഓഫറുകൾ ആരംഭിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് വിവിധ വിഭാഗങ്ങളിലായി ആകർഷകമായ വിലക്കുറവുകളും പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഫ്രഷ് ഫുഡ്, പഴം-പച്ചക്കറി, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, കോസ്മെറ്റിക്സ്, ഗാർഹിക ഉൽപ്പന്നങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഇലക്ട്രോണിക്സ്, സ്റ്റേഷനറി, കളിപ്പാട്ടങ്ങൾ തുടങ്ങിയ നിരവധി വിഭാഗങ്ങളിലാണ് ഓഫറുകൾ ലഭ്യമാക്കുന്നത്.

ഗ്രാൻഡിന്റെ ഫ്രഷ് ഫുഡ് വിഭാഗത്തിൽ മികച്ച ഗുണനിലവാരമുള്ള പഴങ്ങളും പച്ചക്കറികളും മത്സ്യവും മാംസവും ഉപഭോക്താക്കൾക്കായി പ്രത്യേക വിലയിൽ ലഭ്യമാണ്. ബേക്കറി, ഹോട്ട് ഫുഡ് വിഭാഗങ്ങളിൽ വിവിധ രുചികളിലുള്ള ഇന്ത്യൻ, അറബിക്, വെസ്റ്റേൺ വിഭവങ്ങളും ആകർഷകമായ കോമ്പോ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ഗ്ലോസറി വിഭാഗത്തിൽ അരി, ധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ, സ്നാക്സ്, പാനീയങ്ങൾ തുടങ്ങി ദൈനംദിന ആവശ്യങ്ങൾക്കുള്ള വിവിധ ഉൽപ്പന്നങ്ങൾ പ്രത്യേക വിലയിൽ ലഭ്യമാണ്. ഫ്രോസൺ, ഡയറി വിഭാഗങ്ങളിലും ഉപഭോക്താക്കൾക്ക് ആവശ്യമായ നിരവധി ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.

ഹൗസ്ഹോൾഡ്, കോസ്മെറ്റിക്സ് വിഭാഗങ്ങളിൽ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾ വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക വിലയിൽ ലഭ്യമാകും. കൂടാതെ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ, ചെരിപ്പുകൾ, ബാഗുകൾ, ബേബി കെയർ ഉൽപ്പന്നങ്ങൾ എന്നിവയും ആകർഷകമായ വിലയിൽ സ്വന്തമാക്കാം.

സ്റ്റേഷനറി വിഭാഗത്തിൽ സ്കൂൾ, ഓഫീസ് ആവശ്യങ്ങൾക്കുള്ള വിവിധ ഉൽപ്പന്നങ്ങളും കളിപ്പാട്ടങ്ങൾ, സ്പോർട്സ് ഉൽപ്പന്നങ്ങൾ എന്നിവയും പ്രത്യേക ഓഫറുകളോടെ ലഭ്യമാണ്. ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഹെഡ്സെറ്റുകൾ, ട്രിമ്മറുകൾ, എമർജൻസി ലൈറ്റുകൾ, ഫ്ലാഷ് ലൈറ്റുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓരോ വിഭാഗങ്ങളിലും കില്ലർ പ്രൈസുമായി  hourly ഓഫേഴ്സും ലഭ്യമാക്കും. ഈ ഓഫേർസ്  സെപ്തംബര് 6 ഞായർ ഒരു ദിവസം മാത്രം ആയിരിക്കും.

10 വർഷത്തെ വിശ്വാസത്തിനും പിന്തുണയ്ക്കും ഉപഭോക്താക്കളോട് നന്ദി അറിയിച്ചുകൊണ്ടാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലം ഖത്തറിലെ വിവിധ സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും ദൈനംദിന ഷോപ്പിംഗ് അനുഭവത്തിന്റെ ഭാഗമായ ഗ്രാൻഡ്, ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങളും മൂല്യമേറിയ ഓഫറുകളും നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

സെപ്റ്റംബർ 6 നു ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 10-ാം വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പ്രത്യേക ഓഫറുകൾ സ്വന്തമാക്കാൻ എല്ലാവരെയും എസ്‌ഥാൻ മാള് വുകൈർ ശാഖയിലേക്ക് സ്വാഗതം ചെയ്യുന്നതായി മാനേജ്മെന്റ് അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img