09:12am 04 November 2026
NEWS
തിരുവോണനിലാവ് 2025 – സഫാരി മാളിൽ ഓണാഘോഷത്തിന്റെ മഹാസംഗമം
07/09/2025  11:25 AM IST
ജോൺഗിൽബർട്ട്
തിരുവോണനിലാവ് 2025 – സഫാരി മാളിൽ ഓണാഘോഷത്തിന്റെ മഹാസംഗമം

പ്രവാസികളുടെ ഹൃദയങ്ങളിൽ ഓണാഘോഷത്തിന്റെ സാംസ്കാരിക ലയവിന്യാസങ്ങൾ പകരുന്ന അപൂർവ്വമായൊരു വിരുന്ന് ഒരുക്കി ജി.ആർ.സി.സി ശ്രദ്ധേയമായി. സഫാരി മാളിൽ  അരങ്ങേറിയ ‘തിരുവോണനിലാവ് 2025’ കല, സംഗീതം, നൃത്തം, സാംസ്കാരിക വൈവിധ്യം എന്നിവയുടെ അവിസ്മരണീയ പകർന്നാട്ടങ്ങൾ  സദസ്സിനെ വിസ്മയിപ്പിച്ചു. GRCC ടീമിന്റെ അത്തപ്പൂക്കളം അലങ്കരിച്ചുകൊണ്ടാണ് ആഘോഷത്തിന്റെ തുടക്കം കുറിച്ചത് 

പ്രവാസ ജീവിതത്തിനിടയിൽ  ഇത്രയും വലിയ ജനസംഗമം ആദ്യമായാണ് കണ്ടതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അത്തപൂക്കളം, മാവേലി, ചെണ്ടമേളം തുടങ്ങിയ പരമ്പരാഗത ആഘോഷങ്ങൾക്കൊപ്പം കേരളത്തിന്റെ തനിമ വിളിച്ചോതിയ നൃത്തനൃത്യങ്ങളും  മനോഹരമായിരുന്നു. 

കുരുന്നുകളുടെ ഓമനതം നിറഞ്ഞ ഫാഷൻ ഷോ, ഖത്തറിൽ പലർക്കും ആദ്യമായി കാണാൻ കഴിഞ്ഞ കിണ്ണം തിരുവാതിര, എന്നും പ്രേക്ഷകഹൃദയം കീഴടക്കുന്ന നഥാനിയയുടെ സ്റ്റോറി ടെല്ലിങ്, അവിസ്മരണീയമായ ഗാനസന്ധ്യ എല്ലാം  കൂടി ഓണം മറക്കാനാവാത്ത അനുഭവമായി. 
തിരുവോണ ദിനമായ വെള്ളിയാഴ്ച്ച തന്നെ ഇങ്ങനെ ഒരു ഓണസംഗമത്തിൽ പങ്കെടുത്ത നിർവൃതിയിൽ ആണ് ദോഹയിലെ പ്രവാസികൾ .

സമൂഹത്തിലെ സ്പെഷ്യലി ഏബിൾഡ് കുട്ടികളെ ഉൾപ്പെടുത്തി അവതരിപ്പിച്ച ട്രഡിഷണൽ ഓണം ഫാഷൻ ഷോ ആഘോഷത്തിന് മറ്റൊരു മാനം  നൽകിയാതായി പൊതു അഭിപ്രായം ഉയർന്നു. കലാകാരന്മാരുടെ ദോഹയിലെ സാംസ്കാരിക പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങൾ  ചടങ്ങിന്റെ ഭാഗഭാക്കായി. 
അമാനുള്ള വടക്കാങ്ങര അബ്ദുൽ റൗഫ് കൊണ്ടോട്ടി തുടങ്ങിയ മഹനീയ സാന്നിദ്ധ്യം ചടങ്ങിനെ പ്രൗഡഗംഭീരമാക്കി.

പ്രോഗ്രാമിന്റെ വിജയം പോഡാർ പേൾ സ്‌കൂളിലെ ചിത്രകലാ അധ്യാപികയയും ഖത്തറിലെ സാസ്കാരിക രംഗത്തെ വെള്ളിനക്ഷത്രമായ റോഷ്‌നി കൃഷ്‌ണന്റെയും  മറ്റു   പ്രോഗ്രാം കമ്മിറ്റി അംഗങ്ങടെയും അഹോരാത്രമായ പരിശ്രമത്തിന്റെയും  സമർപ്പണത്തിന്റെയും ഫലമായിരുന്നു എന്ന് ആസ്വാദകർ വിലയിരുത്തി.  നിരവധി വേദികളിൽ ലൈവ് ഡ്രോയിംഗ് അവതരിപ്പിക്കുകയും, കലാസമ്മേളനങ്ങളിൽ ജഡ്ജ് ആയി പ്രവർത്തിക്കുകയും, 100 ഡേയ്സ് ഡ്രോയിംഗ് ചാലഞ്ച് വിജയകരമായി പൂർത്തിയാക്കുകയും ചെയ്ത കലാകാരിയാണ് രോഷ്നി കൃഷ്ണൻ. സംഘാടകരുടെ സമർപ്പണവും ഏകോപനവും കൊണ്ടാണ് ‘തിരുവോണനിലാവ് 2025’ ദോഹയിലെ മലയാളികളുടെ ഹൃദയങ്ങളിൽ ഒരു സ്വപ്നമായി പതിഞ്ഞത്.

വെറും ആഘോഷം മാത്രമല്ല, എല്ലാവരും തുല്യരായ കള്ളവും ചതിയുമില്ലാത്ത ഐശ്വര്യസമൃദ്ധമായ കേരളീയ പ്രതാപത്തിന്റെ പൗരാണിക സ്മരണകളെ  പ്രവാസജീവിതത്തിലും സംരക്ഷിച്ച് പങ്കുവെയ്ക്കുന്ന ഓർമ്മപുതുക്കൾ കൂടിയാണ് ഇത്തരം ആഘോഷങ്ങൾ എന്നും, പ്രവാസ ജീവിതത്തിന്റെ ഗൃഹാതുരതകളിൽ നാട്ടു നന്മയുടെ ഗതകാല സ്മരണകൾ നിറഞ്ഞുനിന്ന ഓർമ്മകൾ സമ്മാനിച്ച എല്ലാ കലാകാരന്മാർക്കും, മറ്റു അഭ്യുദയകാംക്ഷികൾക്കും  ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി സംഘാടകർ വ്യക്തമാക്കി.

‘തിരുവോണനിലാവ് 2025’ ആഘോഷത്തിലൂടെ ജി.ആർ.സി.സി. ഭാവിയിൽ ഇതിലും വലുതായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വിശ്വാസം പങ്കെടുത്തവർ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img