NEWS
‘ജി.പി. കണക്റ്റ് 26 ശില്പശാല
27/09/2026 07:14 PM IST
nila

ചെങ്ങന്നൂർ: സഞ്ജീവനി ആശുപത്രിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മാവേലിക്കര ഘടകത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ജി.പി. കണക്റ്റ് 26 ശില്പശാലയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലധികം ഡോക്ടർമാർ പങ്കെടുത്തു സഞ്ജീവനി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ഹരികുമാർ ആർ. ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി കോ-ചെയർപേഴ്‌സൺ ഡോ. ബിനുകുട്ടൻ ,
ഡോ. കെ. ദിലീപ് കുമാർ, ഡോ.സൂസൻ സാമുവൽ,ഡോ. ജയശങ്കർ ജി., ഡോ. റെനി ഗീ വർഗ്ഗീസ് ,
സംഘാടക സമിതി സെക്രട്ടറി ഡോ. അരുൺ ചെറിയൻ മാമ്മൻ എന്നിവർ പ്രസംഗിച്ചു.
ജനറൽ പ്രാക്ടീഷണർമാർക്ക് പ്രയോജനപ്രദമായ വിഷയങ്ങളാണ് ശില്പശാലയിൽ അവതരിപ്പിച്ചത്. ഡോ. രാഹുൽ ആർ. നായർ ‘ഡോ. കൃഷ്ണ മോഹൻ എം. ഡോ. ജിജോ ജോസഫ് ജോൺ ‘’, ഡോ. ദാമോദർ കൃഷ്ണൻ ‘ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു .
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










