
ചെങ്ങന്നൂർ: വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് നിക്ഷേപകർക്ക് ലഭിക്കുവാനുള്ള 45 കോടി രൂപ മടക്കി കിട്ടുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ.എബി കുറിയാക്കോസ് ആവശ്യപ്പെട്ടു .പ്രായം ഏറെ ചെന്നവരും,മരുന്നു വാങ്ങുവാൻ നിവൃത്തിയില്ലാത്തവരും, മക്കളുടെ വിവാഹം നടത്തേണ്ടവരും ഈ കൂട്ടത്തിൽ പെടുന്നു .ഒരു മനുഷ്യാവകാശപ്രശ്നമായി കണ്ടുകൊണ്ട് സർക്കാർ ഈ പ്രശ്നത്തിൽ ഇടപെടണം. തട്ടിപ്പിന് നേതൃത്വം നൽകിയവർക്കെതിരെ ഇന്നുവരെയും കേസെടുത്തിട്ടില്ല. കുറ്റവാളികളെ അന്വേഷണം നടത്തി കണ്ടുപിടിക്കാനും സർക്കാർ നടപടികൾ സ്വീകരിക്കണം. സർക്കാരിന്റെ ഗ്രാൻഡിൽ നിന്നും മറ്റ് സാമ്പത്തിക സ്രോതസ്സിൽനിന്നും തുക കണ്ടെത്തി പാവപ്പെട്ട നിക്ഷേപകരെ സഹായിക്കണം. നിക്ഷേപ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ അസിസ്റ്റന്റ് രജിസ്റ്റർ ഓഫീസിലേക്ക് നടത്തിയ പിച്ചച്ചട്ടിയും എടുത്ത് നടത്തിയ നിശബ്ദ ജാഥയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .നിക്ഷേപക്കൂട്ടായ്മ സമിതി ചെയർമാൻ കെ ബി യശോധരൻ അധ്യക്ഷത വഹിച്ചു.അഡ്വ. ഡി വിജയകുമാർ , സുനിൽ കോമ്പ്രയാറ്റ് ,സജീവ്, ഡോക്ടർ സൈലസ് , രാധാകൃഷ്ണപിള്ള , രാജ് നാഥ് ,വിൽസൺ, എൻ വി വർഗീസ്, ഉണ്ണികൃഷ്ണപിള്ള , പി ഡി വാസുദേവൻ, അജി പൂത്തറ, ജോൺ താനഞ്ചേരി ,പ്രൊഫ.
നാൻസി സൈലസ് , തോമസ് ജോർജ് , ജോയി പി ചാക്കോ . പ്രസന്നകുമാർ ,ശ്രീകുമാർ എൻ ജി എന്നിവർ പ്രസംഗിച്ചു .ബഥേൽ ജംഗ്ഷനിൽ പൊതുസമ്മേളനത്തിനുശേഷം വായ് മൂടി കെട്ടി പിച്ചച്ചട്ടിയുമായി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി . സ്ത്രീകളടക്കം ധാരാളം മുതിർന്ന പൗരന്മാരും ജാഥയിൽ പങ്കെടുത്തു.











