03:46am 13 November 2026
NEWS
സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ; ഡിജിറ്റൽ സംവിധാനങ്ങൾ സജ്ജമെന്ന് സിവിൽ സർവീസ് ബ്യൂറോ


07/03/2026  08:51 PM IST
NILA
സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ; ഡിജിറ്റൽ സംവിധാനങ്ങൾ സജ്ജമെന്ന് സിവിൽ സർവീസ് ബ്യൂറോ

ദോഹ: നിലവിലെ അസാധാരണ സാഹചര്യങ്ങളിലും ഖത്തറിലെ സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ പൂർണ്ണ സജ്ജമാണെന്നും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും സുഗമമായി ഇടപാടുകൾ നടത്താമെന്നും അധികൃതർ വ്യക്തമാക്കി.ഡിജിറ്റൽ പരിവർത്തനത്തിലൂടെ ഏത് സാഹചര്യത്തിലും സർക്കാർ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുക എന്നതാണ് ബ്യൂറോയുടെ ലക്ഷ്യം. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായാണ് ഈ സംവിധാനങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ സാങ്കേതിക പിന്തുണയും നൽകാൻ പ്രത്യേക ടീം സജ്ജമാണെന്നും ബ്യൂറോ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img