
ദോഹ: ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ അലുമിനി അസോസിയേഷൻ ഖത്തർ ചാപ്റ്റർ (QGET) സംഘടിപ്പിച്ച വസന്തോത്സവം 2025 വർണ്ണാഭമായി.
QGET കുടുംബാംഗങ്ങൾ ഉൾപ്പെടെ 250-ഓളം പേരുടെ സജീവ പങ്കാളിത്തം വഹിച്ച
പരിപാടി ചെയ്തത് QGET-ന്റെ മുതിർന്ന അംഗങ്ങളായ മാത്യു ഫ്രാൻസിസ് (ഫൗണ്ടർ പ്രസിഡന്റ്), ഷെരീഫ്, സി.കെ. രാജൻ, തോമസ്, മുഹമ്മദ് ഫൈസൽ, അഞ്ജലി പ്രസന്നൻ എന്നിവർ ചേർന്ന്ഉദ്ഘാടനംചെയ്തു.മാവേലിയും, പൂക്കളവും, പഞ്ചാരി മേളയും, ഓണസദ്യയും, ആർപ്പുവിളികളും, വൈവിധ്യമാർന്ന നാടൻ കളികളും പരിപാടിയെ മലയാള തനിമയിൽ സമന്വയിപ്പിച്ചു.
അതോടൊപ്പം ഗ്രോ യുവർ ഗ്രീൻ ഫുഡ് (GYGF) സീസൺ 3-ന്റെ ഔദ്യോഗിക തുടക്കവും നടന്നു. GYGF ടീമിനെ നയിക്കുന്ന ഡയസ്, സലീം, റോബിൻ, പ്രിയ ജോൺസൺ, അഖിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. വസന്തോത്സവത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും സ്വന്തം വീട്ടിൽ നട്ടുവളർത്താനുള്ള സസ്യവിത്തുകളും വിതരണം ചെയ്തു.
ആസൂത്രണത്തിലും നടത്തിപ്പിലും QGET-ന്റെ Cultural & Ladies Wing പ്രസിഡന്റ് ഷഹന സുബൈർ നേതൃത്വം വഹിച്ചു.നിഷാബ്, സുദേവ്, സായൂജ്, അബ്ദുൽ റഹീസ്, പ്രഫുൽ, അമ്ജദ്, ഇലിയാസ്, ലക്ഷ്മി, നന്ദനൻ, ഗൗരി, ഫാസിൻ എന്നിവർ നേതൃത്വം നൽകി.











