12:35pm 26 October 2026
NEWS
ആറ്റുപുറത്ത് കുടുംബയോഗത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
26/10/2026  10:04 AM IST
nila
ആറ്റുപുറത്ത് കുടുംബയോഗത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക്  തുടക്കമായി

വെണ്മണി: ആറ്റുപുറത്ത് കുടുംബയോഗത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക്  തുടക്കമായി.
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഭവനദാന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി  അഡ്വ. എം. ലിജു, സജി ചെറിയാൻ എം.എൽ.എ, ഫാദർ ഡോ. റെജി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.
റവ. കുറ്റിക്കാട്ട് സാമുവൽ കോർപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാദർ സോനു സോളമൻ, ജിമ്മി ചാക്കോ ജോർജ്, ടി. ജി. ചാക്കോ, ജോൺ എ. ഈശോ, സോണി ഷാജി, സജി ജോർജ്, വി. ജി. ഷാജി, എൽസി സാമുവൽ എന്നിവർ പ്രസംഗിച്ചു.
 ജൂബിലി ക്വയറിന്റെ ഗാനാലാപനവും കുടുംബാംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
 ആഘോഷങ്ങളുടെ ഭാഗമായി വെണ്മണി ഗ്രാമപഞ്ചായത്തിലെ സാമൂഹ്യസേവന മേഖലകളിൽ പ്രയത്നിക്കുന്ന 55-ഓളം വരുന്ന ഹരിതകർമ്മ സേനാംഗങ്ങൾ, ആശാ വർക്കർമാർ, അങ്കണവാടി അധ്യാപകർ എന്നിവർക്കായി പ്രത്യേക ശാക്തീകരണ പരിശീലന പരിപാടിയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. 
വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ്, വാർഡ് മെമ്പർ സിസി സാമുവൽ, സോഫ്റ്റ് സ്കിൽ ട്രെയിനർ ശ്യാംകുമാർ എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ വെണ്മണി പഞ്ചായത്തിലെ പൊതുസേവകരെ ആദരിക്കുകയും, അവർക്കൊപ്പം കുടുംബാംഗങ്ങൾ സ്നേഹവിരുന്ന്  പങ്കിടുകയും ചെയ്തു.
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബയോഗം ഏറ്റെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയായ "ഭവനദാന പദ്ധതി" യോഗത്തിൽ  ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img