സഫാരി ഔട്ട്ലെറ്റുകളിൽ ഗോ ഗ്രീൻ ഗ്രോ ഗ്രീൻ പ്രമോഷൻ ആരംഭിച്ചു..!

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന സന്ദേശം മുൻ നിർത്തി ദോഹയില പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഒൗട്ട്ലെറ്റുകളിലും ഗോ ഗ്രീൻ ഗ്രോ ഗ്രീൻ പ്രമോഷൻ ആരംഭിച്ചു. ഒക്ടോബർ 7 ന് അബുഹമൂറിലെ സഫാരി മാളിൽ വെച്ച് നടന്ന ചടങ്ങിൽ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ശ്രീ. സൈനുൽ ആബിദീൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സഫാരി ഗ്രൂപ്പ് ജനറൽ മാനേജർ ശ്രീ. സുരേന്ദ്ര നാഥ്, മറ്റ് സഫാരി മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇൗ പ്രൊമോഷന്റെ ഭാഗമായി വിവിധ ഇനം പച്ചക്കറികളുടെ തൈകൾ മുതൽ ഒാറഞ്ച്, നാരങ്ങ, പപ്പായ, കറ്റാർ വാഴ, വാഴ, മുരിങ്ങ, തുളസി, കറിവേപ്പില തുടങ്ങിയവയുടെ തൈകൾ, തെങ്ങ്, വാഴ തൈകൾ, വീടിനകത്തും പുറത്തും നട്ടുപിടിപ്പിക്കാവുന്ന വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള അസ്പരാഗസ്, ആന്തൂറിയ, ബോൺസായി പ്ലാന്റ്, കാക്റ്റസ്, ബാംമ്പൂ സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികൾ, വിവിധ ഹാങ്ങിംഗ് പ്ലാന്റുകൾ തുടങ്ങി ഇറക്കുമതി ചെയ്തതും അല്ലത്തതുമായ ഒട്ടനവധി വകഭേതങ്ങൾ ഇൗ പ്രമോഷനിലൂടെ ലഭ്യമാകും. ഒപ്പം തന്നെ എല്ലാ വിധ പച്ചക്കറികളുടെയും അലങ്കാര ചെടികളുടെയും വിത്തുകളും സഫാരി തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ വിവിധ തരം ചെടിച്ചട്ടികൾ, ഗ്രോ ബാഗ്, വാട്ടറിംഗ് ക്യാൻ, ഗാർഡൻ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാർഡൻ ഹോസുകൾ, വിവിധ ഗാർഡൻ ടൂളുകൾ, ഗാർഡനിലേക്കാവശ്യമായ ഫെർട്ടിലൈസർ, വളങ്ങൾ, പോട്ടിംഗ് സോയിൽ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളുടെ ലഭ്യതയും സഫാരി പ്രത്യേകമായിത്തനെ ഒരുക്കിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനും ജൈവകൃഷി രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സഫാരി ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഗോ ഗ്രീൻ ഗ്രോ ഗ്രീൻ പ്രമോഷൻ. അതിന്റെ ഭാഗമായി ആവശ്യമായ വിത്തുകളും, പച്ചക്കറി, വൃക്ഷ തൈകളും, മറ്റു അനുബന്ധ സാമഗ്രികളും വളരെ ചുരുങ്ങിയ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇൗ ഗോ ഗ്രീൻ ഗ്രോ ഗ്രീൻ പ്രമോഷനിലൂടെ ഞങ്ങൾ ലക്ഷ്യമിടുതെന്ന് സഫാരി മാനേജ്മെന്റ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇൗ പ്രമോഷൻ ദോഹയിലെ എല്ലാ സഫാരി ഒൗട്ട്ലെറ്റുകളിലും ഒക്ടോബർ 7 മുതൽ ലഭ്യമാകുന്നതാണ്.











