
ദോഹ: ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO) പ്രസിദ്ധീകരിച്ച 2025-ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സിൽ ഖത്തർ 48-ാം സ്ഥാനത്തെത്തി. അറിവ് അധിഷ്ഠിതവും പുതുമയെ പ്രോത്സാഹിപ്പിക്കുന്നതുമായ സാമ്പത്തിക സംവിധാനത്തിലേക്ക് രാജ്യംകടന്നുവരുന്നതിന്റെ തെളിവാണിത്.
കഴിഞ്ഞ ആറു വർഷത്തിനിടെ ഖത്തർ 70-ാം സ്ഥാനത്ത് നിന്ന് 22 പടിയേറ്റുയർന്ന് 48-ാം സ്ഥാനത്തെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
“ഈ നേട്ടം ഖത്തറിന്റെ നവോത്ഥാന ശ്രമങ്ങൾ ശരിയായ പാതയിലാണ് നടക്കുന്നതെന്ന് തെളിയിക്കുന്നു. മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെ നടപ്പാക്കലിലൂടെ രാജ്യം ഭാവിയിലേക്കുള്ള ദർശനം കൂടുതൽ ശക്തിപ്പെടുത്തുന്നതായി
ഖത്തർ റിസർച്ച്, ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ കൗൺസിൽ (QRDI) സെക്രട്ടറി ജനറൽ എഞ്ചിനീയർ ഒമർ അൽ അൻസാരി വ്യക്തമാക്കി.
QRDI കൗൺസിലിലെ സ്ട്രാറ്റജി & പ്രോഗ്രാംസ് എക്സിക്യൂട്ടീവ് ഡയറക്ടർ നെജൂദ് അൽ-ജെഹാനിയും നാഷണൽ പ്ലാനിംഗ് കൗൺസിലിലെ അന്തർദേശീയ സൂചികകളുടെ ഡയറക്ടർ അഹ്മദ് ഖാലിദ് അൽ-സുമൈതിയും ഖത്തറിന്റെ പുരോഗതിയെ അഭിനന്ദിച്ചു.
സ്ഥാപനങ്ങൾ, മാനവവിഭവവും ഗവേഷണവും, അടിസ്ഥാന സൗകര്യങ്ങൾ, വിപണി വികസനം, ബിസിനസ് സോഫിസ്റ്റിക്കേഷൻ, അറിവും സാങ്കേതിക ഔട്ട്പുട്ടുകളും, സൃഷ്ടിപരമായ ഔട്ട്പുട്ടുകളുംഎന്നി ഏഴ് മേഘലകൾപരിശോധിച്ചാണ്ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് രാജ്യങ്ങളുടെ നവോത്ഥാന ശേഷി വിലയിരുത്തുന്നത്.











