11:45pm 24 August 2026
NEWS
ഗ്ലോബൽ എന്റർപ്രണർഷിപ്പ് ദിനം: സംരംഭകർക്കായി ചർച്ചാസംഗമമൊരുക്കി ഖത്തർ ചേംബർ
24/08/2026  02:07 PM IST
NILA
ഗ്ലോബൽ എന്റർപ്രണർഷിപ്പ് ദിനം: സംരംഭകർക്കായി ചർച്ചാസംഗമമൊരുക്കി ഖത്തർ ചേംബർ

 


​ദോഹ: ലോക സംരംഭകത്വ ദിനാചരണത്തിന്റെ ഭാഗമായി സംരംഭകർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്നതിനായി ഖത്തർ ചേംബർ പ്രത്യേക സംവാദ സദസ്സ് സംഘടിപ്പിച്ചു. 'ആഗോള സംരംഭകത്വ ദിനം: തുടക്കം മുതൽ വിപുലീകരണവും നിക്ഷേപവും വരെ' എന്ന പ്രമേയത്തിൽ യംഗ് എന്റർപ്രണേഴ്സ് സെന്ററുമായി സഹകരിച്ചാണ് ചേംബർ ആസ്ഥാനത്ത് പരിപാടി നടത്തിയത്.
​പ്രമുഖ സംരംഭകരും വിദഗ്ധരും പങ്കെടുത്ത ചർച്ചയിൽ പുതിയ സംരംഭങ്ങളുടെ തുടക്കം, ബിസിനസ്സ് വളർച്ച, വ്യാപ്തി വർദ്ധിപ്പിക്കൽ, നിക്ഷേപ അവസരങ്ങൾ എന്നിവ പ്രധാന വിഷയങ്ങളായി.ആശയങ്ങളെ വിജയകരമായ ബിസിനസ് മാതൃകകളാക്കി മാറ്റുന്നതിനും വിപണി ഗവേഷണത്തിലൂടെ സഹായവും തന്ത്രപരമായ പങ്കാളിത്തവും കണ്ടെത്തുന്നതിനുമുള്ള വഴികൾ.മാറ്റങ്ങൾ വേഗത്തിലാകുന്ന ആധുനിക ബിസിനസ് ലോകത്ത് ബിസിനസ് ആക്സിലറേറ്ററുകളുടെയും പരിശീലന പരിപാടികളുടെയും പ്രാധാന്യം.സംരംഭകരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി പരിശീലനവും പിന്തുണയും ഉറപ്പാക്കൽ.
​രാജ്യത്തെ സംരംഭകത്വ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും പദ്ധതികളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ഇത്തരം വേദികൾ സഹായകരമാകുമെന്ന് ഖത്തർ ചേംബർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img