05:08am 10 September 2026
NEWS
വിശ്വാസത്തിൽ അധിഷ്ഠിതമായി തലമുറകൾ രൂപീകൃതമാകണം: ഡോ.മാത്യൂസ് മാർ തീമോത്തിയോസ്
21/02/2026  07:15 PM IST
nila
വിശ്വാസത്തിൽ അധിഷ്ഠിതമായി തലമുറകൾ രൂപീകൃതമാകണം: ഡോ.മാത്യൂസ് മാർ തീമോത്തിയോസ്

ചെങ്ങന്നൂർ: വിശ്വാസത്തിൽ അധിഷ്ഠിതമായി തലമുറകൾ രൂപീകൃതമായെങ്കിൽ മാത്രമേ സഭകൾക്ക് നിലനില്പുണ്ടാകുകയുള്ളൂയെന്ന് ചെങ്ങന്നൂർ    ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ബഥേൽ അരമനയിൽ നടന്ന ഭദ്രാസന സൺഡേസ്കൂൾ വിദ്യാർത്ഥി സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങൾ വിവേകബുദ്ധിയോടെ ഉപയോഗിക്കുവാൻ വിദ്യാർത്ഥി സമൂഹം
തയ്യാറാകണമെന്നും  കൃഷികൾ ചെയ്യുവാൻ സമയം കണ്ടെത്തി മണ്ണിനോടുള്ള ബന്ധം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിച്ചു. ഭദ്രാസന സൺഡേ സ്കൂൾ വൈസ് പ്രസിഡൻ്റ് ഫാ. ടിജു ഏബ്രഹാം യോഗത്തിൽ അദ്ധക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ. കോശി, ഭദ്രാസന ഡയറക്ടർ സജി പട്ടരുമഠം, സെക്രട്ടറി കെ.വി. വർഗീസ്, ഫാ. വിമൽ മാമ്മൻ ചെറിയാൻ, ഫാ.ജേക്കബ് ചെറിയാൻ, ഫാ.ഗീവർഗീസ് ശാമുവേൽ,  ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ ജോർജ് വർഗീസ്, ജിജി പണിക്കർ, റെയ്ച്ചൽ രാജൻ, വിജു വി ബി ,    ഡിസ്ട്രിക്ട്  സെക്രട്ടിമാരായ സുനിമോൾ ഡി, സുനിൽ സി വർഗീസ്, തോമസ് ശാമുവേൽ, ബിൻസി ജേക്കബ്, എന്നിവർ പ്രസംഗിച്ചു. മീൻ ഇനിഷ്യേറ്റീവ് ടീമംഗങ്ങളായ ഫാ. സ്റ്റെഫിൻ ജേക്കബ്, മിൻ്റാ മറിയം വർഗീസ്, ഫാ. ജിബിൻ ജെയിംസ്, ഫാ. ടിജു തോമസ്, മിഥുൻ എം. വർഗീസ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. വിവിധ ഇടവകകളിൽ നിന്നായി 650 വിദ്യാർത്ഥികൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img