NEWS
ഏകീകൃത വിസയിൽ 6 ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം: പ്രഖ്യാപനം ഉടനെന്ന് ജി.സി.സി സെക്രട്ടറി ജനറൽ
09/09/2026 12:17 PM IST
nila

റിയാദ്: ഒരൊറ്റ വിസ ഉപയോഗിച്ച് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനാകുന്ന ഏകീകൃത വിസാ സംവിധാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ജി.സി.സി (GCC) സെക്രട്ടറി ജനറൽ അറിയിച്ചു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും വേറെ വേറെ വിസകൾ എടുക്കാതെ തന്നെ ഗൾഫ്മേഖലയിലുടനീളം യാത്ര ചെയ്യാൻ സാധിക്കും.
മേഖലയിലെ വിനോദസഞ്ചാര മേഖലയ്ക്കും ബിസിനസ്സ് യാത്രകൾക്കും വൻ കുതിപ്പേകുന്ന രീതിയിലാണ് ഈ പദ്ധതിയൊരുങ്ങുന്നത്. കുറഞ്ഞ ചിലവിലും എളുപ്പത്തിലും ആറ് രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ ഇത് വഴി ഒരുങ്ങും. ഇതിനാവശ്യമായ സാങ്കേതികവും നിയമപരവുമായ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായാണ് വിവരം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











